ഈ രണ്ടു പേര്‍ ദുര്യോധനനും ശകുനിയും തന്നെ, പ്രതിഷേധം പൗരാവകാശം; ആവര്‍ത്തിച്ച് സിദ്ധാര്‍ത്ഥ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടിലെ വള്ളുവര്‍ക്കോട്ടയില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. മതത്തെ അടിസ്ഥാനമാക്കി ഇന്ത്യക്കാരെ വിഭജിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഇന്ത്യാ ടുഡേയുമായുള്ള പ്രത്യേക അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു.

കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് കാണൂ. നിരവധി എംപിമാര്‍ വീട്ടുതടങ്കലിലാണ്. എന്നിട്ടും അവര്‍ പറയുന്നത് സ്ഥിതി സാധാരണമാണെന്നാണ്. ഇത് കര്‍ക്കശമായ നിയമമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരണം. പ്രതിഷേധിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്.

Read more

ഇവര്‍ രണ്ട് പേര്‍ കൃഷ്ണനും അര്‍ജുനനുമല്ലെന്നും ദുര്യോധനനും ശകുനിയുമാണെന്ന് നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. അത് തന്നെ താന്‍ ആവര്‍ത്തിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.