അമ്മയുടെ നിലവിളി ഇപ്പോഴും കാതുകളിലുണ്ട്, ഓടിചെല്ലുമ്പോള്‍ മുറിയിലാകെ രക്തം :സിദ്ധാര്‍ത്ഥ്

കെപിഎസി ലളിതയുടെ മരണ് ശേഷം സിനിമ തിരക്കുകളിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. ചതുരം എന്ന സിനിമയിലൂടെയാണ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ഇപ്പോഴിതാ തന്റെ അച്ഛന്‍ ഭരതനെക്കുറിച്ച് തുറന്നു് പറയുകയാണ് സിദ്ധാര്‍ത്ഥ്. സ്പിരിറ്റ് എന്ന മൂവിയിലെ അനുഭവവുമായി ബന്ധപ്പെട്ടാണ് സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

‘വ്യക്തിപരമായി എനിക്ക് കണക്ട് ആയ സീന്‍ ആയിരുന്നു അത്. എന്റെ മനസ്സില്‍ വളരെ ആഴത്തില്‍ കിടക്കുന്ന ഒരോര്‍മ്മയാണ് അത്. രാത്രി ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ നിലവിളി ആണ് കേള്‍ക്കുന്നത്. അയ്യോ സിദ്ധൂ , ശ്രീക്കുട്ടീ ഓടി വാ എന്ന്. ഞെട്ടി എഴുന്നേറ്റ് ചെല്ലുമ്പോള്‍ അച്ഛന്‍ രക്തം ഛര്‍ദ്ദിക്കുകയായിരുന്നു’. ‘ആ ചിത്രം മനസ്സില്‍ പതിഞ്ഞിട്ടുണ്ട്.

സ്പിരിറ്റില്‍ ആ സീന്‍ ചെയ്യുന്ന സമയത്ത് ആ സംഭവങ്ങള്‍ മനസ്സിലേക്ക് വീണ്ടും വന്നു കൊണ്ടിരുന്നു. രക്തം ഛര്‍ദ്ദിക്കുമ്പോള്‍ അതിനകത്ത് കഷ്ണങ്ങള്‍ കണ്ടിട്ടുണ്ട്. സ്പിരിറ്റിലെ കഥാപാത്രം നന്നായതില്‍ ഒപ്പം അഭിനയിച്ചവരുടെ പങ്കും ഉണ്ട്. ഉമ്മാ എന്ന് വിളിച്ച ശേഷം വീഴുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ഉണ്ട്. അതെടുക്കുമ്പോള്‍ ലാലേട്ടന്റെ കൈയിലായിരുന്നു എന്റെ തല വെച്ചിരുന്നത്. ആക്ഷന്‍ പറയുമ്പോള്‍ ഞാന്‍ തല പിന്നിലേക്ക് ആക്കുന്നുണ്ട്’

Read more

‘പക്ഷെ അദ്ദേഹത്തിന്റെ കൈ ശക്തമായതിനാല്‍ തല താഴേക്ക് പോവുന്നില്ല. ഒരും ടൈമിംഗില്‍ പുള്ളി എന്റെ കൈ അയച്ചു. അതിനാല്‍ ആ സീന്‍ നന്നായതില്‍ കോ ആക്ടറുടെ പങ്കും ഉണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.