നഗ്നരംഗത്തില്‍ അഭിനയിപ്പിച്ച് അവളെ ചൂഷണം ചെയ്യുകയായിരുന്നു; ശ്രീദേവിയെ കുറിച്ച് തുറന്നുപറഞ്ഞ് സ്മിത പാട്ടീല്‍

ബോളിവുഡ് സിനിമാ ലോകം ശ്രീവേദിയെ ചൂഷണം ചെയ്തുവെന്ന് നടി സ്മിതാ പാട്ടീല്‍. ‘ശ്രീദേവി തന്റെ നല്ല സുഹൃത്താണ്. അവളോട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അവള്‍ ചൂഷണം ചെയ്യപ്പെടുന്ന രീതി എങ്ങനെയാണെന്ന് അവള്‍ അറിയുന്നുണ്ടോന്ന് അവളോട് ചോദിക്കണമെന്നും’ സ്മിത അന്ന് പറഞ്ഞു. പഴയൊരു അഭിമുഖത്തിലായിരുന്നു മാറുന്ന ഇന്ത്യന്‍ സിനിമയെ കുറിച്ചും പുതിയ താരങ്ങളെ പറ്റിയും സ്മിത സംസാരിച്ചത്.

അതേ അഭിമുഖത്തില്‍ സ്മിത പാട്ടീല്‍, ‘ഇങ്ക്വിലാബ്’ എന്ന ചിത്രത്തില്‍ നീന്തല്‍ക്കുളത്തില്‍ വച്ച് ചിത്രീകരിച്ച ശ്രീദേവിയുടെയും അമിതാഭ് ബച്ചന്റെയും ഗാനത്തെ കുറിച്ചും സംസാരിച്ചു. ‘എല്ലാവരുടെയും രുചികളൊക്കെ മാറിയിരിക്കുന്നു. ഇങ്ക്ലിലാബ് എന്നചിത്രത്തില്‍ ഒരു സ്വിമിങ് പൂള്‍ ഗാനമുണ്ട്.

ദൈവമേ, സ്ത്രീ പ്രേക്ഷകര്‍ ഇതിനെതിരെ പ്രതികരിക്കണം. . സ്ത്രീ ശരീരത്തിലെ മാംസം ഇങ്ങനെ നഗ്‌നമായി പ്രദര്‍ശിപ്പിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഇതിനെതിരെ സ്ത്രീ പ്രേക്ഷകരാണ് ഒത്ത് ചേരേണ്ടതും കലാപം ഉണ്ടാക്കേണ്ടതും എന്ന് ഞാന്‍ കരുതുന്നു.

അശ്ലീല തരത്തില്‍ നിര്‍മ്മിച്ച മലയാള സിനിമയ്ക്ക് എതിരെ ഡല്‍ഹിയില്‍ സഹോലി ഗ്രൂപ്പ് പ്രക്ഷോഭം നടത്തുകയും അത്തരം ചിത്രങ്ങള്‍ നിരോധിക്കുന്നതില്‍ വിജയിക്കുകയും ചെയ്തുവെന്ന് സ്മിത പറയുന്നു. മാത്രമല്ല ശ്രീദേവി എന്റെ നല്ല സുഹൃത്താണ്. നിന്നെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാമോന്ന് അവളോട് ചോദിക്കാന്‍ ആഗ്രഹിച്ചുപോയി. സ്മിത പറഞ്ഞു.