അവര്‍ സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചില്ല; മക്കളെ കുറിച്ച് ശ്രീനിവാസന്‍

മക്കള്‍ ഒരിക്കലും സിനിമാരംഗത്തേക്ക് വരരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ് നടന്‍ ശ്രീനിവാസന്‍. ഒരു അഭിമുഖത്തില്‍ വിനീതിന്റെയും അച്ഛന്‍ എന്ന നിലയില്‍ അവരുടെ സിനിമകള്‍ തീയ്യേറ്ററില്‍ കാണുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശ്രീനിവാസന്‍.

എന്റെ മക്കള്‍ ഒരിക്കലും സിനിമയിലേക്ക് വരരുത് എന്നാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഒരു സിനിമ കാണുമ്പോള്‍ ആ സിനിമ എങ്ങിനെയുണ്ടെന്നല്ലാതെ അതില്‍ മറ്റൊന്നും ആലോചിക്കാന്‍ പറ്റില്ല. അവര് സിനിമയില്‍ വരണം എന്ന് ആഗ്രഹിച്ചതല്ല അവര് വന്നതാണ്. ആര് നന്നായി ഒരു കാര്യം ചെയ്താലും അതില്‍ ബഹുമാനമുണ്ടാകും.

Read more

അങ്ങിനെ അവര് നന്നായി ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ ബഹുമാനം ഉണ്ടാവും. എന്റെ മക്കള് എന്ന നിലയില്‍ മോശം ചെയ്തിട്ട് നല്ലത് എന്ന് എനിക്ക് തോന്നാറില്ല. മറ്റ് സ്‌നേഹബന്ധം, രക്തബന്ധം അച്ഛന്‍ – മകന്‍ ബന്ധം എല്ലാം ജീവിതത്തില്‍ ആണ്. അദ്ദേഹം വ്യക്തമാക്കി.