വസ്ത്രത്തിന് ഇറക്കമില്ല, ലാലേട്ടന്റെ പുറകില്‍ പോയി ഒളിച്ചുനിന്നു: ശ്രുതി രജനീകാന്ത്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെയും നിവിന്‍ പോളിയെയുമൊക്കെ കാണാന്‍ പോയ കഥ പങ്കുവെച്ച് നടി ശ്രുതി രജനീകാന്ത്. അവാര്‍ഡ് വേദിയിലേക്ക് ഫ്ളവര്‍ ഗേളായിട്ടാണ് എന്നെ വിളിക്കുന്നത്. മോഹന്‍ലാല്‍, വിക്രം തുടങ്ങിയ താരങ്ങളൊക്കെ വരുന്നുണ്ട്. നിവിന്‍ പോളി ഉള്ള കാര്യം എനിക്കറിയില്ല. അവിടെ ചെന്ന് ഇടാനുള്ള ഡ്രസിന്റെ അളവ് എടുക്കുകയാണ്. അപ്പോഴാണ് വസ്ത്രത്തിന് വളരെ ഇറക്കം കുറവാണെന്ന കാര്യം അറിയുന്നത്.

അത് കണ്ടതോടെ തന്നെ മോഹന്‍ലാലിനെ കാണേണ്ട, ഞാന്‍ പോവുകയാണെന്ന് പറഞ്ഞു. ഇതൊക്കെ പറയുന്നതിനിടയിലാണ് നിവിന്‍ പോളിയും ആ പരിപാടിയ്ക്ക് ഉണ്ടെന്ന് അറിയുന്നത്. എങ്കില്‍ പിന്നെ ഡ്രസ് ഇങ്ങനെ ആയാലും കുഴപ്പമില്ലെന്നായി ഞാന്‍.

അന്ന് സ്റ്റേജിലേക്ക് കയറുമ്പോള്‍ എന്നെ ആരും കാണരുതേ എന്നാണ് പ്രാര്‍ഥിച്ചത്. അവിടെ വന്ന ബാക്കി പെണ്‍കുട്ടികളെല്ലാം സിനിമയിലേക്കോ മോഡലിങ്ങിലേക്കോ വിളിക്കണമെന്നാണ് പ്രാര്‍ഥിച്ചിട്ടുണ്ടാവുക. പക്ഷേ ഞാനോ വസ്ത്രത്തിന് ഇറക്കമില്ലാത്തത് കൊണ്ട് എന്നെ ആരും കാണരുതെന്ന് ഞാന്‍ പ്രാര്‍ഥിച്ചു.

Read more

മാത്രമല്ല ലാലേട്ടന്റെ പുറകില്‍ പോയി ഒളിച്ച് നില്‍ക്കുകയും ചെയ്തു. പക്ഷേ ഇത് ടെലികാസ്റ്റ് ചെയ്തപ്പോള്‍ നിറയെ ഞാന്‍ മാത്രം. ശ്രുതി കൂട്ടിച്ചേര്‍ത്തു.