ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ സങ്കടം വരും, അവരെ മൈന്‍ഡ് ചെയ്യാറില്ല; ദുരനുഭവം പങ്കുവെച്ച് അനാര്‍ക്കലി

സ്‌കൂള്‍ കാലത്തുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി അനാര്‍ക്കലി മരക്കാര്‍. പണ്ട് തന്നെ സ്‌കൂളില്‍ വെച്ച് ഒറ്റപ്പെടുത്തിയവര്‍ ഉണ്ടെന്നും അവരെ കണ്ടാല്‍ ഇപ്പോള്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും അനാര്‍ക്കലി വ്യക്തമാക്കി.

‘സ്‌കൂള്‍ എനിക്ക് ഒരിക്കലും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ്. നമ്മളൊന്നും അല്ല എന്ന് തോന്നിപ്പോവുന്ന സമയമായിരുന്നു അത്. ഇപ്പോഴും അത് ബാധിക്കാറൊക്കെയുണ്ട്. നമ്മള്‍ ഒരു സ്ഥലത്ത് ക്ഷണിക്കപ്പെട്ടവരല്ല എന്ന് തോന്നുന്ന വളരെ വേദനാജനകമാണ്. ഒരു പാര്‍ട്ടിക്കൊക്കെ പോവേണ്ടി വന്നാല്‍ നമ്മളെയാെന്നും ആരും മൈന്‍ഡ് പോലും ചെയ്യില്ല’

‘ഒരിക്കല്‍ എന്റെ വളരെ അടുത്ത ഫ്രണ്ടിന്റെ വീട്ടില്‍ പോയി നില്‍ക്കേണ്ടി വന്നു. പിന്നീട് അവിടെ പോയി നിന്നല്ലോ എന്നായിപ്പോയി. ഫാമിലി ഫ്രണ്ടായത് കൊണ്ട് എനിക്ക് അവിടെ പോയി നില്‍ക്കേണ്ടി വന്നതാണ്. ഇപ്പോള്‍ ആലോചിക്കുമ്പോഴും സങ്കടം വരും. അവര്‍ക്കെന്നോട് തീരെ താത്പര്യമില്ല.

Read more

നമ്മളെ എന്തുകൊണ്ട് ആള്‍ക്കാര്‍ക്ക് ഇഷ്ടമല്ലെന്ന് തോന്നുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല,’ അനാര്‍ക്കലി പറഞ്ഞു അഷറ്ഫ് ഹംസ സംവിധാനം ചെയ്ത സിനിമയാണ് സുലൈഖ മന്‍സില്‍. ലുക്മാന്‍ അവറാനാണ് സിനിമയിലെ നായകന്‍. ചെമ്പന്‍ വിനോദ്, ശബരീഷ്, മാമുക്കോയ തുടങ്ങിയവരും മറ്റ് വേഷങ്ങള്‍ ചെയ്യുന്നു.