കോടിയേരി ബാലകൃഷ്ണനുമായി സിനിമയെ ആസ്പദമാക്കി നടന്ന ഒരു സംഭാഷണത്തിന്റെ അനുഭവം പങ്കുവെച്ച് നടന്‍ സുരേഷ് ഗോപി. ‘ഒരിക്കല്‍ കോടിയേരി സാര്‍ ‘ഈ സിനിമയിലൊക്കെ കാണിക്കുന്നത് സിനിമയിലെ നടക്കൂ, ജീവിതത്തില്‍ നടക്കില്ല’ എന്ന് പറഞ്ഞു.
ഞാന്‍ അദ്ദേഹത്തെ വിളിച്ച് പറഞ്ഞിട്ടുണ്ട് തെറ്റായ ധാരണയാണ് സിനിമയില്‍ ജനങ്ങള്‍ കയ്യടിച്ച് ഒരു ഐതിഹാസികമായ പ്രകടനമായി കാണുന്നു എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കുക. ജനം ആഗ്രഹിക്കുന്ന രീതിയിലേക്ക് പൊലീസ് വളരും, വളരേണ്ടി വരും എന്ന്. അദ്ദേഹം ചിരിച്ചു’ സുരേഷ് ഗോപി റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയിലെ പോലെ അനീതിയെ എതിര്‍ക്കുന്ന പൊലീസുകാരെയാണ് ജനം ആഗ്രഹിക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. ‘ജനം ആഗ്രഹിക്കുന്ന പൊലിസ് അതാണ്. നന്മയുടെ കൂടെ മാത്രം നില്‍ക്കുന്ന പൊലീസ്.
Read more
തിന്മ ഇനി ഭരണത്തിന്റേത് ആണെങ്കില്‍ കൂടെ പോടാ പുല്ലേ എന്ന് പറയുന്ന പൊലീസ്. അത്തരമൊരു പൊലീസ് ആകാന്‍ ആഗ്രഹമുണ്ട്. അടുത്ത ജന്മത്തില്‍ ഒരു ഐ പി എസുകാരനാവാം.
നല്ല രാഷ്ട്രീയം ഉണ്ടാകട്ടെ. അതിനുള്ള വളര്‍ച്ച തുടങ്ങി കഴിഞ്ഞു. ആ കാലത്ത് ഭരത് ചന്ദ്രന്റെ മുഷ്ടിയുടെ കരുത്ത് വേണ്ടി വരില്ല’, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.