IPL 2025: ഗ്രൗണ്ടിൽ എത്തി കോഹ്‌ലിയെ കെട്ടിപ്പിടിച്ച നിമിഷം അയാൾ അങ്ങനെ പറഞ്ഞു, ശരിക്കും ഞെട്ടൽ ഉണ്ടായി; തുറന്നടിച്ച് ആരാധകൻ

“ഒരു ദിവസത്തെ ജയിൽവാസവും ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഈഡൻ ഗാർഡൻസിൽ പ്രവേശിക്കുന്നതിന് വിലക്കും” തന്റെ ആരാധനാപാത്രമായ വിരാട് കോഹ്‌ലിയെ കാണാൻ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ചതിന് 18 കാരനായ ഋതുപർണ പഖീരയ്ക്ക് കിട്ടിയ ശിക്ഷ ആണിത്. എന്നിരുന്നാലും, കോഹ്‌ലിയുടെ കാലിൽ തൊടാനും ബാറ്റിംഗ് മാസ്‌ട്രോയിൽ നിന്ന് ഒരു ആലിംഗനം നേടാനും അവസരം ലഭിച്ചതിനാൽ തന്നെ പഖീര തന്റെ പ്രവൃത്തികളിൽ ഖേദിക്കുന്നില്ല. ശനിയാഴ്ച നടന്ന കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർ‌സി‌ബി) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെ‌കെ‌ആർ) തമ്മിലുള്ള ഐ‌പി‌എൽ 2025 ഓപ്പണർ മത്സരത്തിനിടെ, സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ച് കോഹ്‌ലിയെ അടുത്ത് നിന്ന് കാണാൻ പഖീര റിസ്ക്ക് എടുത്ത് ഇറങ്ങുക ആയിരുന്നു.

കോഹ്‌ലി തന്നെ കെട്ടിപ്പിടിച്ചതിന് ശേഷം എന്താണ് പറഞ്ഞതെന്ന് പഖീര ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.

“ഞാൻ അദ്ദേഹത്തിന്റെ കാലിൽ തൊട്ട നിമിഷം, വിരാട് കോഹ്‌ലി സർ എടുത്ത് എന്റെ പേര് ചോദിച്ചു, ശേഷം അദ്ദേഹം വേഗത്തിൽ ഓടിപ്പോകൂ) എന്ന് പറഞ്ഞു. കോഹ്‌ലി സർ എന്നെ പിടിക്കാൻ വന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് പോലും എന്നെ അടിക്കരുതെന്ന് ആവശ്യപ്പെട്ടു, എന്നെ ഗ്രൗണ്ടിൽ നിന്ന് സൌമ്യമായി പുറത്തേക്ക് കൊണ്ടുപോകാൻ മാത്രമാണ് പറഞ്ഞത്”

എന്നിരുന്നാലും, തന്റെ പ്രവൃത്തികളിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്നും കോഹ്‌ലിയെ കാണാൻ എന്ത് വിലയും നൽകാൻ താൻ തയ്യാറാണെന്നും പഖീര പറഞ്ഞു.

“എന്ത് വില കൊടുത്തും ഗ്രൗണ്ടിൽ പ്രവേശിക്കാൻ ഞാൻ പദ്ധതിയിട്ടിരുന്നു, സ്വയം തയ്യാറെടുത്തു. എനിക്ക് അതിൽ ഖേദമില്ല. ഞാൻ വിജയിച്ചതിലും എന്റെ ദൈവത്തെ തൊടാൻ കഴിഞ്ഞതിലും ഞാൻ വളരെ സന്തോഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും മത്സരത്തിൽ ആർസിബിയുടെ വിജയവും കോഹ്‌ലിയുടെ തകർപ്പൻ പ്രകടനവും കൂടി ചേർന്നതോടെ കോഹ്‌ലി ആരാധകൻ ഹാപ്പിയായി.