മോഹൻലാലിനെ തൃപ്തനാക്കാൻ ഫാസിൽ എടുത്ത ആ തീരുമാനം; മനസ്സ് തുറന്ന് സ്വർഗ്ഗചിത്ര അപ്പച്ചൻ

സിനിമ ഇറങ്ങി മുപ്പത് വർഷം കഴിഞ്ഞിട്ടും ഇന്നും മലയാളികളെ പിടിച്ചിരുത്തുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രത്തിന്റെ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ച് നിർമ്മാതാവായ സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. മൂന്ന് വർഷത്തെ ചർച്ചയ്ക്ക് ശേഷമാണ് മണിച്ചിത്രത്താഴ് എന്ന ചിത്രം പിറന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് എല്ലാം കഴിഞ്ഞ് ഡബിങ്ങ് നടക്കുന്നതിനിടെ ഡബിങ്ങ് കഴിഞ്ഞ് അദ്ദേഹം അത് മുഴുവൻ ഇരുന്നു കേട്ടു.

ചിത്രത്തിൽ ഒൻപത് മിനിറ്റ് വരുന്ന മോഹൻലാലിന്റെ ഒരു ഡയലോ​ഗ് ഉണ്ട്. അത് ചെയ്തിട്ട് തൃപ്തി വരാതെ മോഹൻലാൽ രാത്രി തന്നെ ഫാസിലിനെ വിളിച്ച് തനിക്ക് അത് ഒന്നു കൂടെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ ആദ്യം ഫാസിൽ അത് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

Read more

അത്ര പെർഫക്ടായിട്ടാണ് അന്ന് അദ്ദേഹം ആ ഭാ​ഗം ചെയ്തത്. സിനിമയുടെ ഏറ്റവും മർമ്മ പ്രധാനമായ ഭാ​ഗമായിരുന്നു അത്. മികച്ച ഒരു നടനല്ലാതെ അർക്കും അത് ചെയ്യാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.