'ഞാന്‍ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാന്‍ പോകുന്നു', നല്ല തമാശയായി തോന്നി, പക്ഷെ..: സ്വാസിക

ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണ് എന്ന അഭ്യൂഹത്തോട് പ്രതികരിച്ച് നടി സ്വാസിക. കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും രസകരമായി തോന്നിയ മികച്ച അഭ്യൂഹം ഏതാണ് എന്ന ചോദ്യത്തോടാണ് സ്വാസിക പ്രതികരിച്ചത്. താന്‍ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന കാര്യമാണ് തമാശയായി തോന്നിയത് എന്നാണ് സ്വാസിക പറയുന്നത്.

സ്വാസികയും ഷൈന്‍ ടോം ചാക്കോയും ഫില്‍മിബീറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സംസാരിച്ചത്. ”കുറേ നാളുകളായി ഞാന്‍ അടുപ്പിച്ച് കേട്ട അഭ്യൂഹം ഞാന്‍ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാന്‍ പോകുന്നു, ഞങ്ങള്‍ ഇഷ്ടത്തിലാണ് എന്നുള്ളതാണ്. അത് എനിക്ക് നല്ല തമാശയായിട്ടുള്ള അഭ്യൂഹമായി തോന്നി” എന്നാണ് സ്വാസിക പറയുന്നത്.

ഇതിനിടയില്‍, ‘അങ്ങനെ കല്യാണം കഴിക്കാന്‍ തോന്നിയിട്ടില്ലേ ഒരിക്കലും, അതെന്താ ഉണ്ണി മുകുന്ദന്‍ അത്ര ഗ്ലാമര്‍ അല്ലേ’ എന്ന് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ പോലുമല്ല, പിന്നെ എങ്ങനെ അഭ്യൂഹങ്ങള്‍ വന്നുവെന്ന് അറിയില്ല എന്നാണ് സ്വാസിക പറയുന്നത്.

”ഇല്ല ഉണ്ണിയും ഞാനും ഭയങ്കര ക്ലോസ് ഫ്രണ്ട്‌സ് പോലുമല്ല. എങ്ങനെയാ ആ അഭ്യൂഹങ്ങള്‍ വന്നത് എന്ന് പോലും എനിക്കറിയില്ല. അങ്ങനെ തോന്നിയിട്ടില്ല. നമ്മള്‍ ആലോചിക്കാത്ത ഒരു കാര്യം വേറൊരാള്‍ പറയുമ്പോ തമാശയായിട്ട് തോന്നി. ഐഡിയ നല്ലത് ആയിരുന്നു, ഞാന്‍ എന്‍ജോയ് ചെയ്തു.”

Read more

”അതാണ് പറഞ്ഞത് ബെസ്റ്റ് റൂമര്‍ ആയിരുന്നുവെന്ന്. ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ അങ്ങനെ സുഹൃത്തുക്കള്‍ അല്ല. ദിവസവും കാണുന്ന, സംസാരിക്കുന്ന ആള്‍ക്കാരല്ല. എന്നിട്ടും എങ്ങനെ അത് വന്നു എന്നുള്ളത് ഒരു തമാശയായ കാര്യമായിരുന്നു” എന്നും സ്വാസിക വ്യക്തമാക്കി. എന്നാല്‍ ഈ അഭ്യൂഹം താന്‍ കേട്ടിട്ടില്ലെന്ന് ഷൈന്‍ പറയുന്നുമുണ്ട്.