'ദേഷ്യപ്പെട്ടാല്‍ പോലും ആരെയും അടിക്കാറില്ല, കുട്ടികളെ വരെ വിരല്‍ കൊണ്ടേ അടിക്കൂ'; നന്‍പകല്‍ ഷൂട്ടിനിടെ മമ്മൂട്ടി..

മമ്മൂട്ടിക്കൊപ്പവും ലിജോ ജോസ് പെല്ലിശേരിക്കും ഒപ്പം വര്‍ക്ക് ചെയ്ത അനുഭവത്തെ കുറിച്ച് പറഞ്ഞ് നടന്‍ ടി.എസ് സുരേഷ് ബാബു. മമ്മൂട്ടിയുടെ അമ്മായിയച്ഛന്റെ വേഷം ചെയ്ത താരമാണ് ടി.എസ് സുരേഷ് ബാബു. ചെറുപ്പം മുതല്‍ ആരാധിക്കുന്ന കലാകാരനാണ് മമ്മൂട്ടി എന്നും മാറ്റങ്ങള്‍ തേടി പോകുന്ന സംവിധായകനാണ് ലിജോ എന്നുമാണ് സുരേഷ് ബാബു പറയുന്നത്.

ഒരു ഫൈറ്റ് സീനില്‍ മമ്മൂക്കയോട് ലിജോ നിങ്ങള്‍ പോയി അടിക്കൂ, കൊടുത്തോളു എന്നൊക്കെ പറഞ്ഞു. ആരെയാണ് അടിക്കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അടുത്ത സുഹൃത്തിനെ ചൂണ്ടികാണിച്ചു. അടിക്കേണ്ട നിങ്ങള്‍ ചവിട്ടെന്ന് ആയി അപ്പോള്‍. താന്‍ ഇവരുടെ ഇടയിലാണ്.

അപ്പോള്‍ മമ്മൂക്ക പറയുകയാണ് താന്‍ ആരെയും അടിച്ചിട്ടില്ലെന്ന്. മമ്മൂക്കയുടെ അടി കണ്ട് കണ്ട് വളര്‍ന്നവനാണ് താന്‍. ആ മമ്മൂക്കയാണ് പറയുന്നത് ആരെയും അടിച്ചിട്ടില്ലെന്ന്. അത് കേട്ടപ്പോള്‍ താന്‍ അറിയാതെ ചിരിച്ചു പോയി. ‘ഞാന്‍ ഇതുവരെ ആരെയും അടിച്ചിട്ടില്ല. ഒരാളെയും തല്ലിയിട്ടേ ഇല്ല.’

‘ഇങ്ങനെ കാണിക്കേയുള്ളു. അറിയാതെ കൊണ്ടിട്ട് പോലുമില്ല. ഞാന്‍ ദേഷ്യപ്പെട്ടാല്‍ തന്നെ ഇനി പിള്ളേരെ അടിക്കുകയാണെങ്കില്‍ പോലും ഒരു വിരല്‍ കൊണ്ടേ അടിക്കൂ’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. കണ്ടോ, അപ്പോള്‍ എന്തായിരിക്കും ആ അഭിനയം. അറിയാതെ ചിരിച്ചു പോയി.

താന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ കാണുന്നത് മമ്മൂക്കയുടെ അടിയും ഡാന്‍സുമാണ്. മമ്മൂക്കയുടെ ഡാന്‍സ് ഒരു നടന്‍ തല്ല് ശൈലിയാണ്. അതാണ് ചെറുപ്പത്തില്‍ കണ്ടിരുന്നത്. അപ്പോഴാണ് ആരെയും അടിച്ചിട്ടില്ലെന്ന് താരം പറയുന്നത് കേട്ടത് എന്നാണ് സുരേഷ് ബാബു ഒരു അഭിമുഖത്തില്‍ പറയുന്നത്.