നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചും അത് കാഴ്ച്ചപ്പാടിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും നടന്‍ അജു വര്‍ഗ്ഗീസ്. പുതിയ സിനിമയായ സാറ്റര്‍ഡെ നൈറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു മനസ് തുറന്നത്.
ബോഡി ഷേമിങ് തെറ്റാണെന്നും സുഹൃത്തക്കളോടാണെങ്കില്‍ പോലും നമ്മള്‍ അത്തരത്തിലുള്ള കമന്റുകള്‍ പറയാന്‍ പാടില്ലെന്നുമൊക്കെ താന്‍ തിരിച്ചറിയുന്നത് ഈ അടുത്ത കാലത്താണെന്ന് അജു വര്‍ഗീസ് പറയുന്നു.
ബോഡി ഷെയ്മിങ് തെറ്റാവുന്ന ഒരു കാലഘട്ടം വന്നതുകൊണ്ട് രക്ഷപ്പെട്ട ഒരാളാണ് ഞാന്‍. ചെറുപ്പം മുതല്‍ കുള്ളാ കുള്ളാ വിളി കേട്ട് എനിക്ക് ശീലമായി. പക്ഷേ അത് തെറ്റാണെന്ന് അടുത്തിടെയാണ് ഞാന്‍ അറിഞ്ഞത്. പൊളിറ്റിക്കല്‍ കറക്ട്‌നസിനെ കുറിച്ചൊക്കെ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അറിഞ്ഞു തുടങ്ങിയത്” അജു വര്‍ഗീസ് പറയുന്നു.
ഇതോടെയാണ് നമ്മള്‍ സുഹൃത്തുക്കളോട് പോലും തമാശ രൂപേണ അങ്ങനെ പറയരുതെന്ന് അറിയുന്നതെന്നും താരം പറയുന്നു. ഇന്ന് നമ്മള്‍ ബോഡി ഷെയ്മിംഗ് തമാശകള്‍ ആസ്വദിക്കില്ലെന്നും താരം പറയുന്നു.
Read more
ഞാനൊക്കെ 80 കളില്‍ ജനിച്ച ആളാണ്. നമ്മള്‍ ചെറുപ്പത്തില്‍ കണ്ട ആസ്വാദന രീതിയോ സോഷ്യല്‍ ലൈഫോ അല്ല ഇന്ന്. ഒരു കാര്യം കണ്ടാല്‍ ഇത് തെറ്റാണെന്ന് ഇന്ന് നമുക്ക് അറിയാം. ഒരാളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഒരു കാര്യം കണ്ടാല്‍ ഇത് തെറ്റല്ലേ എന്ന് തോന്നി തുടങ്ങിയിട്ടുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു.,