'പിന്നെ ശബരിമലയിലേക്ക് പോകുമ്പോള്‍ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റുമോ?'; മേപ്പടിയാന്‍ വിമര്‍ശനങ്ങളില്‍ ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്റെ നിര്‍മാണ കമ്പനിയായ യുഎംഎഫ് ആദ്യമായി നിര്‍ച്ച് പുറത്തിറങ്ങിയ മേപ്പടിയാന്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ്. ചിത്രത്തിലെ ചെറിയ കാര്യങ്ങള്‍ പോലും വിമര്‍ശനങ്ങള്‍ക്ക് വിഷയമായി. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങോട് പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

‘ഈ സിനിമയില്‍ അങ്ങനെ പൊളിറ്റിക്സ് ഒന്നുമില്ല. ജയകൃഷ്ണന്‍ എന്ന സാധാരണക്കാരനായ ഒരാളുടെ ലൈഫില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് സിനിമ. എന്നെ സംബന്ധിച്ചിടത്തോളം അത് രസകരമായ കാര്യമായിരുന്നു. എന്റര്‍ടെയിന്‍ ചെയ്തു, ത്രില്ലടിപ്പിച്ചു എന്നാണ് എല്ലാവരും പറഞ്ഞത്.’

‘ആദ്യ ആഴ്ച ഈ സിനിമയുടെ ഒരു മെറിറ്റും ചര്‍ച്ച ചെയ്യപ്പെട്ടില്ല. സിനിമയില്‍ അവന്‍ കറുപ്പും കറുപ്പും ഇട്ടു എന്നൊക്കെ പറഞ്ഞു. പിന്നെ ശബരിമലയിലേക്ക് പോകുമ്പോള്‍ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റുമോ?’

‘ആംബുലന്‍സ് സിനിമയില്‍ ശൂ എന്ന് പോയ സംഭവമാണ്. സേവാഭാരതി എന്ന് പറയുന്നത് കേരളത്തില്‍ ഉള്ള ഒരു സംഘടനയാണ്. അവര്‍ക്ക് തീവ്രവാദം പരിപാടിയൊന്നുമില്ല. ഈരാറ്റുപേട്ട റോഡില്‍ നിങ്ങള്‍ നിന്നാല്‍ ഒരു നാല് തവണ സേവാഭാരതിയുടെ വണ്ടി അങ്ങോട്ടുമിങ്ങോട്ടും പോകും.’

Read more

ടപൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ വേണ്ടിയാണെങ്കില്‍ 5-6 കോടി മുടക്കി സിനിമ എടുക്കേണ്ട ആവശ്യമില്ല. ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചാല്‍ മതി. ഞാന്‍ ആ ക്യാരക്ടര്‍ ചെയ്യാന്‍ വേണ്ടി പത്തിരുപത് കിലോ ഭാരം കൂട്ടി. അതൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല’ ഫില്മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.