'അതുപോലെ നിങ്ങളെ നഗ്നയായി കാണണം' ; അശ്ലീല കമന്റ് ഉള്‍പ്പെടെ പങ്കുവെച്ച് മറുപടി നല്‍കി നടി

തന്റെ നഗ്‌നചിത്രം ആവശ്യപ്പെട്ട് ് ഇന്‍സ്റ്റാഗ്രാമിലൂടെ മെസ്സേജ് അയച്ചയാള്‍ക്ക് മറുപടിയുമായി നടി തിലോത്തമ ഷോം. ഇയാള്‍ അയച്ച അശ്ലീലസന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പങ്കുവച്ചാണ് നടി മറുപടി നല്‍കിയത്. തന്നെ ഇത്തരം സന്ദേശങ്ങള്‍ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നതിന് പിന്നിലെ കാരണവും നീണ്ട കുറിപ്പായി എഴുതുകയും ചെയ്തു.

നടി റൈത്താഷ റാത്തോര്‍ കഴിഞ്ഞ ദിവസം ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിലുള്ളതുപോലെ നിങ്ങളെ നഗ്‌നയായി കാണണമെന്നാണ് യുവാവ് അയച്ച സന്ദേശം. ഖിസ്സ എന്ന ചിത്രത്തിലെ ഒരു രംഗം ഓര്‍മിച്ചുകൊണ്ടാണ് തിലോത്തമ ഇതിന് മറുപടി പറഞ്ഞത്.

തിലോത്തമയുടെ പ്രതികരണം

എന്തുകൊണ്ടാണ് ഇത് എന്നെ ഇത്രയധികം വ്രണപ്പെടുത്തിയത് ഒരു പ്രൊഫഷനലെന്ന നിലയില്‍ ഞാന്‍ സ്‌ക്രീനില്‍ അടുപ്പത്തോടും നഗ്‌നതയോടും പോരാടുന്നത് കൊണ്ടാണോ ഖിസ്സയില്‍ പിതാവിന്റെ കഥാപാത്രത്തിന് മുന്നില്‍ നഗ്‌നയായി നില്‍ക്കുന്ന ഒരു രംഗമുണ്ടായിരുന്നു.

സിനിമ റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ എന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിക്കാതെയായി. പ്രതിഷേധങ്ങളിലും രാഷ്ട്രീയത്തിലും നഗ്‌നതയുടെ ശക്തി എന്തെന്ന് ആ നിമിഷത്തിലാണ് ഞാന്‍ അറിഞ്ഞത്. ഒരു ശരീരം എന്താണ് സംസാരിക്കുന്നത്, എന്ത് മാന്യതയാണ് പ്രേക്ഷകന്‍ മനസിലാക്കേണ്ടത് നഗ്‌നത പ്രതിഷേധത്തിന്റെ, സാമൂഹ്യമുന്നേറ്റത്തിന്റെ, സ്വയം സ്വീകാര്യതയുടെ, സ്നേഹത്തിന്റെ ഉപകരണമാണ്.

പ്രതിഷേധവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നഗ്‌നശരീരത്തിന്റെ ശക്തി ആ നിമിഷം ഞാന്‍ അറിഞ്ഞു. എന്താണ് ശരീരം നടത്തുന്ന ആശയവിനിമയം എന്ത് ഔചിത്യമാണ് പ്രേക്ഷകന്‍ മനസിലാക്കേണ്ടത് താഴേത്തട്ട് മുതല്‍ സമൂഹത്തിന്റെ മുന്‍നിര പ്രതിഷേധങ്ങളില്‍ വരെ സ്വയം അംഗീകരിക്കുന്നതിനും സ്‌നേഹിക്കുന്നതിനുമുള്ള ഒരു ഉപകരണമാണ് നഗ്‌നത. പക്ഷേ ഫെമിനിസ്റ്റുകളുടെ പ്രതിഷേധ വേദി ഒരേസമയം വിപുലീകരിക്കപ്പെടുകയും പുതുതലമുറ സൈബര്‍ ആക്രമണങ്ങളാല്‍ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു.”

View this post on Instagram

A post shared by Tillotama Shome (@tillotamashome)