‘എന്റെ അമ്മയെ  രക്ഷപെടുത്തിയത് അവിടുത്തെ മനുഷ്യസ്നേഹികളാണ്’ അവരെ കൈവിടരുത്; ചെല്ലാനം ജനതയ്ക്ക് വേണ്ടി അപേക്ഷിച്ച്  ടിനി ടോം

കടലാക്രമണം ചെല്ലാനം നിവാസികളെ ഏറെ ബാധിച്ചിരിക്കുകയാണ്. 50ൽ അധികം വീടുകളിൽ വെള്ളം കയറുകയും അതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലീക്ക് പോകേണ്ടി വരുകയും ചെയ്തു പ്രദേശവാസികൾക്ക്. ഇപ്പോൾ ഇവർക്കായി കാമ്പയ്ൻ സംഘടിപ്പിച്ചിരിക്കുകയാണ് ടിനി ടോം, രഞ്ജിനി ഹരിദാസ്, രാജ സാഹിബ് തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

കടൽ ഇപ്പോൾ പറന്നു എത്തിയിരിക്കുകയാണ് ചെല്ലാനത്ത്.  ചെല്ലാനം എന്ന് പറയുമ്പോൾ നമ്മൾ ഓർക്കേണ്ടത് 2018ലെ വെള്ളപ്പൊക്കം ആണ്. ആ സമയത്ത് എന്റെ അമ്മയെ പോലും ഒരു വഞ്ചിയിലെടുത്ത് രക്ഷപെടുത്തിയത് അവിടുത്തെ മനുഷ്യസ്നേഹികളാണ്. അതിന്റെ ഒരു കടമായോ കടപ്പാടോ അല്ല ഞാൻ തീർക്കാൻ ആഗ്രഹിക്കുന്നത്.

ഉടുത്ത വസ്ത്രം മാത്രമേ അവർക്കുള്ളു. എന്റെ സുഹൃത്ത് വികാസ് രാംദാസ് എല്ലാദിവസവും അവിടുത്തെ വീഡിയോസ് അയച്ചു തരുമ്പോൾ വലിയ വേദന തോന്നും. 2018ലെ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപെട്ടവനാണ് ഞാൻ. ആ വേദന അനുഭവിച്ചവർക്കേ മനസ്സിലാവുകയുള്ളു.  ഇപ്പോഴത്തെ അവസ്ഥ കൂട്ടം കൂടാനോ ഒന്നും പറ്റില്ല എന്നതാണ് എന്നാലും നമ്മളെ കൊണ്ട് പറ്റുന്നത് നമ്മൾ ചെയ്യണം. അദ്ദേഹം റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിൽ പറഞ്ഞു.