മകള്‍ ഇസയ്ക്ക് അഹാനയോട് ദേഷ്യമാണ്; 'ലൂക്ക' കണ്ടതിന് ശേഷമുള്ള അനുഭവം പങ്കുവെച്ച് ടൊവിനോ

നടി അഹാനയോട് മകള്‍ക്ക് ഉണ്ടായ ദേഷ്യത്തെ കുറിച്ച് പറഞ്ഞ് ടൊവിനോ തോമസ്. ടൊവിനോയും അഹാനയും ഒന്നിച്ച് അഭിനയിച്ച ‘ലൂക്ക’ സിനിമ കണ്ടതിന് ശേഷമാണ് മകള്‍ ഇസയ്ക്ക് അഹാനയോട് ദേഷ്യം തോന്നിയത് എന്നാണ് താരം പറയുന്നത്. ടൊവിനോയുടെ സിനിമകള്‍ മകള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിനാണ് നടന്‍ മറുപടി നല്‍കിയത്.

മകള്‍ സിനിമ കാണാറുണ്ടെന്നും അവള്‍ക്ക് തന്റെ ചില സിനിമകള്‍ ഇഷ്ടമല്ലെന്നും ടോവിനോ വ്യക്തമാക്കി. തുടര്‍ന്ന് ടോവിനോയുടെ മകളായ ഇസയോട്, അപ്പന്‍ അഭിനയിച്ച ഏതൊക്കെ സിനിമകളാണ് ഇഷ്ടമില്ലാത്തത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. എടക്കാട് ബറ്റാലിയന്‍, മായാനദി, ലൂക്ക എന്നിങ്ങനെ നീണ്ട ലിസ്റ്റ് ആണ് മകള്‍ പറഞ്ഞത്.

അപ്പോഴാണ് ലൂക്ക കണ്ടതിനു ശേഷം മകള്‍ക്ക് നടി അഹാനയോട് ഉണ്ടായ ദേഷ്യത്തെക്കുറിച്ച് ടോവിനോ പറഞ്ഞത്. ചിത്രത്തില്‍ അഹാനയുടെ കഥാപാത്രമാണ് ടോവിനോയുടെ കഥാപാത്രത്തിന് വിഷം പുരണ്ട പുസ്തകം അയച്ചു കൊടുത്തത്. ഇതാണ് ഇസയ്ക്ക് അഹാനയോട് ദേഷ്യം ഉണ്ടാകാന്‍ കാരണമായത്.

Read more

പിന്നീട് താനും ഭാര്യയും ചേര്‍ന്ന് മകളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയായിരുന്നു എന്നാണ് ടോവിനോ പറഞ്ഞത്. തന്റെ കഥാപാത്രം മരിക്കുന്ന രീതിയിലുള്ള സിനിമകള്‍ മകള്‍ക്ക് ഇഷ്ടമല്ലെന്നും ടോവിനോ വ്യക്തമാക്കി. കുടുംബത്തോടൊപ്പം പങ്കെടുത്ത അഭിമുഖത്തിലാണ് താരം സംസാരിച്ചത്.