മമ്മൂക്ക മഴയത്ത് കൈയില്‍ കത്തിയുമായി നില്‍ക്കുന്നു, ഒരു സ്റ്റില്‍ അപ്പോള്‍ തന്നെ ക്ലിക്കി, അമേലട്ടന്റെ ഒച്ച കേട്ട് സ്‌കൂട്ടായി: ഉണ്ണിമായ പ്രസാദ്

സിനിമയില്‍ വരുന്നതിന് മുമ്പുള്ള ഒരു ഷൂട്ടിംഗ് അനുഭവം പങ്കുവച്ച് നടി ഉണ്ണിമായ പ്രസാദ്. ബിഗ് ബി ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്ന സമയത്തെ ഒരു രസകരമായ സംഭവമാണ് ഉണ്ണിമായ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഫോട്ടോ എടുത്തപ്പോള്‍ ക്യാമറയുടെ ഫ്‌ളാഷ് അടിച്ച് ഷോട്ട് കട്ടായതിനെ കുറിച്ചാണ് ഉണ്ണിമായ പറയുന്നത്.

താനും രണ്ട് സുഹൃത്തുക്കളും കൂടി സൈക്കിളില്‍ ഫോര്‍ട്ട്കൊച്ചിയില്‍ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു. അങ്ങനെ വരുമ്പോള്‍ ഷൂട്ടിംഗ് കണ്ട് നിന്നു. മമ്മൂക്കയാണ് മുന്നില്‍. കൈയില്‍ അപ്പോള്‍ ക്യാമറയുണ്ടായിരുന്നു. മമ്മൂക്ക മഴയത്ത് നില്‍ക്കുന്നതിന്റെ ഒരു സ്റ്റില്‍ അപ്പോള്‍ തന്നെ ക്ലിക്കി.

ക്യാമറയില്‍ നിന്ന് ഫ്ളാഷ് വീണ് ആ ഷോട്ട് കട്ടായി. അമലേട്ടന്‍ (സംവിധായകന്‍ അമല്‍ നീരദ്) ഒച്ചയെടുക്കുന്നത് കേട്ടു. അവര്‍ തങ്ങളെ കണ്ടെത്തും മുമ്പേ പെട്ടെന്ന് സൈക്കിളോടിച്ച് സ്‌കൂട്ടായി എന്നാണ് ഉണ്ണിമായ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Read more

അടുത്തിടെ പുറത്തിറങ്ങിയ ജോജി എന്ന ചിത്രത്തില്‍ ഉണ്ണിമായ അവതരിപ്പിച്ച ബിന്‍സി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ഉണ്ണിമായ അഭിനയത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും മലയാള സിനിമയില്‍ സജീവമാണ്.