അതാണ് മതം മാറാനുള്ള കാരണം; വെളിപ്പെടുത്തലുമായി നടി വനിത വിജയകുമാര്‍

താന്‍ ബുദ്ധമതം സ്വീകരിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് നടി വനിത വിജയകുമാര്‍. കൂടുതല്‍ സന്തോഷകരവും സമാധാനപൂര്‍ണവുമായ ജീവിതത്തിനു വേണ്ടിയാണ് മതം മാറിയതെന്ന് വനിത പറയുന്നു. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.

തമിഴ് നടന്‍ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. വിജയ്യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ വനിതയുടെ അരങ്ങേറ്റം. മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2019 ല്‍ ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ഥിയായി എത്തിയിരുന്നു. ഇപ്പോള്‍ യുട്യൂബ് ചാനലിലൂടെ സജീവമാണ് താരം.

സ്വന്തം കുടുംബത്തില്‍നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന താരം കഴിഞ്ഞ രണ്ടു വര്‍ഷമായി ഒറ്റയ്ക്കാണ് താമസം. 2020 ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേര്‍പിരിയുന്നത്. വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച ആ വിവാഹം അഞ്ചു മാസം മാത്രമാണ് . എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറി.

Read more

മറ്റൊരു കുടുംബം തകര്‍ത്തുകൊണ്ട് വനിത വിവാഹം കഴിച്ചെന്ന ആരോപണത്തിനു പിന്നാലെ പല സിനിമാ താരങ്ങളുള്‍പ്പെടെ വനിതയെ വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തു. 2020 ജൂണില്‍ പീറ്ററിനെ വിവാഹം ചെയ്ത വനിത, അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നു പ്രഖ്യാപിച്ചു. പിന്നീട് പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നിരുന്നു.