സിനിമയിൽ നിന്നും ഒഴിവാക്കിയത് 40 മിനിറ്റ് രംഗങ്ങൾ: കാരണം പറഞ്ഞ് അനൂപ് സത്യൻ

ദൈർഘ്യക്കൂടുതൽ മൂലം സിനിമയിലെ  പല രംഗങ്ങളും സംവിധായകന്  നീക്കം ചെയ്യേണ്ടി വരാം.  ഇപ്പോഴിതാ തന്റെ വരനെ ആവശ്യമുണ്ട് എന്ന  ചിത്രത്തിൽ നിന്നും നീക്കം ചെയ്യേണ്ടി വന്ന 40 മിനിറ്റ് രംഗങ്ങൾ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ അനൂപ് സത്യൻ.

എന്തുകൊണ്ടാണ് സിനിമയിൽ നിന്നും ഇത്രയധികം രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നത്, അതിന് കൂടുതൽ തുക ചെലവായോ? ഇതിനുള്ള ഉത്തരം അനൂപ് സത്യൻ തന്നെ പറയും.

‘രണ്ടാം ലോക്ഡൗൺ വന്നപ്പോള്‍ ചെയ്തതാണ് ഈ വീഡിയോസ് എല്ലാം. സിനിമയുടെ ഹാർഡ് ഡിസ്ക് കിട്ടിയപ്പോൾ എഡിറ്റിംഗിന്റെ ആദ്യ കട്ട് കണ്ടിരുന്നു. പിന്നീട് സിനിമ മുഴുവൻ കണ്ടപ്പോഴാണ് ഇതൊക്കെ പ്രേക്ഷകരെയും കാണിക്കണം എന്ന ആഗ്രഹം വന്നത്. ചില കഥാപാത്രങ്ങളുടെ ഡീറ്റെയ്‌ലിംഗ് ഉള്ള രംഗങ്ങളാണ് ആദ്യം റിലീസ് ചെയ്തത്. സിനിമ കണ്ടവർക്ക് ഇതിലെ കഥാപാത്രങ്ങളെ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കാനുള്ള സാദ്ധ്യത തുറന്നുകൊടുക്കുകയായിരുന്നു ആദ്യത്തെ ഉദ്ദേശ്യം. പ്രേക്ഷകർക്കും അത് കണ്ക്ട് ആയി. അങ്ങനെയാണ് ബാക്കിയുള്ള രംഗങ്ങള്‍ എനിക്ക് കൂടി കാണാനുളള ഡോക്യുമെന്റായി ചെയ്യാം എന്ന് വെച്ചത്.’