'പലരോടും പ്രണയം പറഞ്ഞെങ്കിലും നെഗറ്റീവായിരുന്നു മറുപടി'; പ്രണയാനുഭവങ്ങള്‍ പങ്കുവെച്ച് വീണ

ആസിഫ് അലി നായകനായ “കെട്ട്യോളാണ് എന്റെ മാലാഖ” യിലൂടെ പുതിയൊരു നായികയെ മലയാളത്തിന് ലഭിച്ചിരിക്കുകയാണ് വീണ നന്ദകുമാര്‍. ചിത്രത്തിലെ വീണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യകാല പ്രണയാനുഭവങ്ങളെ കുറിച്ചു തുറന്നു പറയുകയാണ് വീണ.

“ചെറുപ്പത്തില്‍ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു ഞാന്‍. സ്‌കൂള്‍ കാലഘട്ടത്തിലാണല്ലോ ആണ്‍കുട്ടികളോട് ക്രഷും ഇന്‍ഫാക്‌ച്വേഷന്‍ എന്നൊക്കെ വിളിക്കുന്ന പ്രണയം തോന്നുക. പലരോടും ഞാനത് തുറന്നു പറഞ്ഞപ്പോള്‍ നെഗറ്റീവായിരുന്നു മറുപടി. വീണ്ടും നെഗറ്റീവായല്ലോ മറുപടിയെന്ന് കരുതി ചിലരോട് ഞാനത് പറയാതെ ഉള്ളില്‍ തന്നെ വെച്ചു.”

Read more

പ്രണയം നിരസിച്ച ഒരാള്‍ എനിക്ക് പതിനെട്ട് വയസായപ്പോള്‍ പ്രണയാഭ്യര്‍ത്ഥനയുമായി വന്നു. സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു.” വനിത മാഗസിനുമായുള്ള അഭിമുഖത്തില്‍ വീണ പറഞ്ഞു.