വിജയ് ഭാര്യയെ ഉപേക്ഷിച്ച് നടിയുടെ കൂടെ ജീവിക്കുന്നു; 3 കുട്ടികളുമുണ്ട്, വിക്കിപീഡിയയുടെ കണ്ടെത്തല്‍, ഞെട്ടി ആരാധകര്‍

വിജയ് ഭാര്യയായ സംഗീതയെ ഒഴിവാക്കി പ്രമുഖ നടിയുടെ കൂടെ ജീവിക്കുകയാണെന്ന സോഷ്യല്‍മീഡിയ പ്രചരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അദ്ദേഹത്തിന് രണ്ടല്ല, മൂന്ന് കുട്ടികളുണ്ടെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഏറ്റവും വലിയ അഭ്യൂഹങ്ങളിലൊന്ന്.

സംഗീതയില്‍ ജനിച്ച ദിവ്യ സാഷയും ജേസണ്‍ സഞ്ജയ് എന്നിങ്ങനെ രണ്ട് മക്കളാണ് നടനുള്ളത്. മൂന്നാമതും ഒരു കുട്ടിയുണ്ടെന്നാണ് വിക്കിപീഡിയ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്നത്. നടന്റെ പാര്‍ട്‌നര്‍ യുവനടി കീര്‍ത്തി സുരേഷാണെന്നും സൂചിച്ചിരിക്കുന്നു. ഇതിനെല്ലാത്തിനും പുറമേ നടന്റെ വിവാഹമോചനത്തെ കുറിച്ചും പ്രൊഫൈലില്‍ പറയുന്നുണ്ട്.

പ്രൊഫൈലില്‍ 1999 ല്‍ വിവാഹിതനായെന്നും 2022 ല്‍ ഡിവോഴ്സ് ആയെന്നും തിരുത്തി കാണിച്ചിരിക്കുകയാണ്. നടന്റെ വ്യക്തി ജീവിതത്തെ ചുറ്റിപ്പറ്റി വളരെ മോശമായ പ്രചരണങ്ങള്‍ക്ക് ആരോ മനപൂര്‍വ്വം കെട്ടിച്ചമച്ചതാണ് ഇതെന്ന് മനസ്സിലാകുമെന്നും ആരാധകര്‍ പറയുന്നുണ്ട്.

Read more

ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് വിക്കിപീഡിയയിലെ വിവരങ്ങള്‍. അതിനാല്‍ പുതിയതായി കൂട്ടിച്ചേര്‍ക്കുകയും ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.നടന്‍ തന്റെ ആരാധികയായിരുന്ന സംഗീത സോമലിംഗത്തെ വിവാഹം കഴിച്ചിട്ട് 23 വര്‍ഷമായി. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം.