ഈ തെന്നിന്ത്യ മുഴുവന്‍ മലയാളം സിനിമകള്‍ ആണ് ട്രെന്‍ഡിംഗ്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം തുടങ്ങിയ മിക്ക സിനിമകളും സൗത്ത് ഇന്ത്യയില്‍ വന്‍ വിജയം നേടുകയും ചെയ്തിരുന്നു. മലയാള സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിജയ് സേതുപതി ഇപ്പോള്‍.
പ്രേമലു താന്‍ രണ്ടുതവണ കണ്ടു എന്നാണ് വിജയ് സേതുപതി ഒരു സ്വകാര്യ എഫ്എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വളരെ മനോഹരമായ സിനിമയാണ് പ്രേമലു, സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ മാത്രമല്ല, എല്ലാവരും അത്ഭുപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
പ്രേമലു മാത്രമല്ല, മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ ഡ്രാമ ഭ്രമയുഗം അടക്കം മലയാളത്തില്‍ അടുത്തിടെയിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും താന്‍ കണ്ടെന്നും അവയെല്ലാം ആസ്വദിച്ചെന്നും വിജയ് സേതുപതി പറയുന്നുണ്ട്. മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച രീതിയിലാണെന്ന് ഇപ്പോഴുള്ളതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ എത്തിയ പ്രേമലു ഒരു പ്രണയകഥയാണ് പറഞ്ഞത്. നസ്ലിനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ ശ്യാം മേഹന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, മീനാക്ഷി രവീന്ദ്രന്‍, അല്‍ത്താഫ്, ഷമീര്‍ ഖാന്‍, മാത്യു തോമസ് തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
അതേസമയം, മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യുടെ ഭാഗമായിരുന്നു വിജയ് സേതുപതി. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ ശബ്ദം നല്‍കിയത് വിജയ് സേതുപതിയായിരുന്നു. വിജയ് സേതുപതിക്ക് മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.