ആദ്യമായി സിനിമയില്‍ അഭിനയിച്ച അനുഭവം വെളിപ്പെടുത്തി നടന്‍ വിജയരാഘവന്‍. അച്ഛന്റെ ‘കാപാലിക’ എന്ന നാടകം സിനിമയാക്കിപ്പോള്‍ അഭിനയിക്കാന്‍ ആഗ്രഹമില്ലാതിരുന്ന തന്നെ നിര്‍ബന്ധിച്ചാണ് ആ വേഷം ചെയ്യിപ്പിച്ചതെന്നും, ‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തോടെയാണ് തനിക്ക് സിനിമയില്‍ തിരക്കേറുന്നതെന്നും വിജയ രാഘവന്‍ പറയുന്നു.
Read more
“ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത് അച്ഛന്റെ ‘കാപാലിക’ എന്ന നാടകം സിനിമയായപ്പോഴാണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചതല്ല. എന്നെ നിര്‍ബന്ധിച്ചു അഭിനയിപ്പിച്ചതാണ്. അന്നാണ് ഞാന്‍ ഒരു സിനിമ ചിത്രീകരണം ആദ്യം കാണുന്നത്. എനിക്ക് സിനിമയില്‍ തിരക്കേറുന്നത് ജോഷിയുടെ ‘ന്യൂഡല്‍ഹി’ തൊട്ടാണ്. ആ സിനിമയാണ് നടനെന്ന നിലയില്‍ എനിക്ക് ബ്രേക്ക് നല്‍കിയത്”. വിജയരാഘവന്‍ പറയുന്നു.