ഒരിടത്ത് അമേരിക്കയും ചൈനയും തമ്മിൽ യുദ്ധം, മറ്റൊരിടത്ത് സ്വർണ വിലയിലെ കുതിപ്പ്; ട്രംപ്-ചൈന പോരിൽ സ്വർണം കുതിക്കുമ്പോൾ

ഒരിടത്ത് അമേരിക്കയും ചൈനയും തമ്മിൽ യുദ്ധം, മറ്റൊരിടത്ത് സ്വർണവിലയിലെ കുതിപ്പ്. അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ്‌ യുദ്ധത്തിനിടയിൽ കുതിച്ചുയരുകയാണ് സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7200 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുവ യുദ്ധം സ്വർണ്ണവില കുതിപ്പിന് കളമൊരുക്കിയത്. കൂടാതെ, വ്യാപാരയുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ഭീഷണി സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി. ജപ്പാൻ കഴിഞ്ഞാൽ യുഎസ് ട്രഷറി ബോണ്ടുകൾ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്. അന്താരാഷ്ട്ര സ്വർണ്ണവില 3218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്.

ഇന്ന് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ്ണ വില ആദ്യമായി 10 ഗ്രാമിന് 92,000 രൂപ കടന്നു. ഇന്ന് ഒരു പവന് 1,480 രൂപയാണ് കൂടിയത്. അതായത് ഒരു പവന് ഇന്നത്തെ വില 69,960 രൂപ.  ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകണം. അതേസമയം ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ നോക്കുകയാണെങ്കിൽ. ഏപ്രിൽ 1ന് – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ. ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ.

ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ. ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ. ഏപ്രിൽ 5 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ. ഏപ്രിൽ 6 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 66,480 രൂപ. ഏപ്രിൽ 7 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ. ഏപ്രിൽ 8 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ. ഏപ്രിൽ 9 – ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 66,320 രൂപ. ഏപ്രിൽ 10 – ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു. വിപണി വില 68,480 രൂപ. ഏപ്രിൽ 11 – ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു. വിപണി വില 69960 രൂപ.

Read more