അഭിനയത്തിനപ്പുറം നർത്തകൻ എന്ന നിലയിൽ മലയാളികൾക്കിടയിൽ സുപരിചിതനായ നടനാണ് വിനീത്. കാൻ മിഡീയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ തനിക്ക് നഷ്ടപ്പെട്ടുപോയ കഥാപാത്രങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അനിയത്തി പ്രാവ്, സല്ലാപം, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളിൽ തനിക്ക് ചാൻസ് വന്നിരുന്നു.
പക്ഷേ സിനിമാ തിരക്കുകൾ ഉണ്ടായിരുന്നത് കാരണം ആ സിനിമകളൊക്കെ ചെയ്യാൻ സാധിക്കാതെ പോകുകയായിരുന്നു. അനിയത്തിപ്രാവിൽ റോളുണ്ടെന്ന് പറഞ്ഞ് ഫാസിൽ സാർ വിളിക്കുമ്പോൾ താൻ ഭരതൻ സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിനായി പോകുകയായിരുന്നെന്നും പിന്നീട് ആ കഥാപാത്രം ചെയ്യാൻ പുതുമുഖ നടനായി കുഞ്ചാക്കോ ബോബൻ എത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തന്നെക്കാളും മികച്ച ആളാണ് അന്ന് ആ സിനിമ ചെയ്തത്. തന്നേക്കാൾ നന്നായിട്ട് തന്നെ അവരത് ചെയ്യുകയും ചെയ്തു. ഒരു പക്ഷേ താൻ ആ സിനിമകൾ ചെയ്തിരുന്നെങ്കിൽ കഥ നന്നായതു കൊണ്ട് ചിലപ്പോൾ വിജയിച്ചിരുന്നേക്കാം, പക്ഷേ തനിക്ക് ഉണ്ടാക്കാമായിരുന്ന വിജയതേക്കാൾ വലിയ വിജയമാണ് ലഭിച്ചത്. സല്ലാപത്തിൽ തന്നെ പരിഗണിച്ചതെയുള്ളു അന്നും മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉള്ളതു കൊണ്ട് താൻ പിൻമാറുകയായിരുന്നു.
Read more
മണിച്ചിത്രതാഴിൽ എട്ട് ദിവസമായിരുന്നു തനിക്ക് ലഭിച്ചത്. ആ സമയത്ത് പരിണയത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതുകൊണ്ട് തനിക്ക് അഭിനയിക്കാൻ പറ്റില്ലെന്നും എന്നാൽ പിന്നീട് മണിച്ചിത്രത്താഴ് മറ്റ് ഭാഷകളിലെയ്ക്ക് റീമേക്ക് ചെയ്തപ്പോൾ രാമനാഥനായി താനെത്തിയെന്നും അദ്ദേഹം പറഞ്ഞു. നിക്ക് ഉണ്ടാക്കാമായിരുന്ന വിജയതേക്കാൾ വലിയ വിജയമാണ് പുതുമുഖങ്ങളായ ദിലീപ്, കുഞ്ചാക്കോ ബോബൻ, രാമനാഥൻ ചെയ്യ്ത ആള് ഇവരെ വച്ച് പടം ചെയ്തപ്പോൾ അന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു