മലയാള സിനിമകള്‍ ചെയ്യാന്‍ ഒരുപാട് താല്‍പര്യമുള്ള വ്യക്തിയാണ് താനെന്ന് തമിഴ് നടന്‍ വിഷ്ണു വിശാല്‍. എഫ്‌ഐആര്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിലാണ് നടന്‍ സംസാരിച്ചത്. മിന്നല്‍ മുരളി കണ്ടതിന് ശേഷം താന്‍ നിരാശനായെന്നും അതിന് പിന്നിലെ കാരണത്തെ കുറിച്ചും വിഷ്ണു വ്യക്തമാക്കി.
മലയാളത്തിലെ ജോജി, ഇഷ്‌ക്, മിന്നല്‍ മുരളി, ഓപ്പറേഷന്‍ ജാവ തുടങ്ങി നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ എല്ലാ ഭാഷകളിലേയും സിനിമകള്‍ കാണാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. സൂപ്പര്‍ ഹീറോ സിനിമകളുടെ വലിയ ഫാനാണ് താന്‍.
ഇടയ്ക്കിടെ സംവിധായകരുമായി സംസാരിക്കുമ്പോഴെല്ലാം സൂപ്പര്‍ ഹീറോ തീം ആലോചിക്കുവെന്ന് പറയാറുണ്ട്. അങ്ങനെയിരിക്കെയാണ് മിന്നല്‍ മുരളിയെ കുറിച്ച് കേള്‍ക്കുന്നതും പിന്നീട് ആ സിനിമ കണ്ടതും. കണ്ട ശേഷം താന്‍ സിനിമയെ അഭിനന്ദിച്ച് ടൊവിനോയ്ക്ക് മെസേജ് അയക്കുകയും ചെയ്തിരുന്നു.
സൂപ്പര്‍ഹീറോ വേഷം ലഭിക്കാത്തതില്‍ താന്‍ നിരാശനാണെന്ന് ടൊവിനോയോടും ബേസിലിനോടും പറയുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ആദ്യം സൂപ്പര്‍ ഹീറോ ക്യാരക്ടര്‍ ചെയ്യുന്നത് താനായിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മനോഹരമായി ചെയ്തുവെച്ചിട്ടുണ്ട് മിന്നല്‍ മുരളി.
Read more
ഒരുപാട് ഇഷ്ടപ്പെട്ടു. ഓപ്പറേഷന്‍ ജാവ കണ്ടശേഷം തരുണ്‍ മൂര്‍ത്തിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. നല്ല കഥകള്‍ ഉണ്ടെങ്കില്‍ വിളിക്കണമെന്നും പറഞ്ഞിട്ടുണ്ട്. മലയാള സിനിമകള്‍ ചെയ്യാന്‍ അന്നും ഇന്നും ഒരുപാട് താല്‍പര്യമുള്ള വ്യക്തിയാണ് താനെന്നും വിഷ്ണു പറഞ്ഞു.