കാൻ ഫെസ്റ്റിവലിൽ തണ്ണീർമത്തൻ ബാഗുമായി നടി കനി കുസൃതി എത്തിയത് അറ്റൻഷൻ സീക്കിങിന്റെ ഭാഗമാണെന്ന് ബിഗ് ബോസ് മലയാളം സീസൺ ത്രീ മത്സരാർത്ഥിയായിരുന്ന ഫിറോസ് ഖാൻ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്.
‘കാനിന്റെ റെഡ് കാർപ്പറ്റ് ഒരുപാട് പേരുടെ ശ്രദ്ധ ആകർഷിക്കുന്ന ഒരു പ്ലാറ്റഫോമാണ്. അവിടെ പങ്കെടുക്കുന്ന എല്ലാവര്ക്കും മൂന്ന് ദിവസത്തെ ക്ലാസുണ്ടാകാറുണ്ട്. അതിൽ പറയുന്ന ഒരു കാര്യം വേദിയിൽ രാഷ്ട്രീയം, മതം എന്നിവ സംസാരിക്കാൻ പാടില്ല എന്നതാണ്. ഇത് ലോകം മുഴുവൻ കാണുന്ന ഒരു പരിപാടിയാണ്. അവിടെ അത്തരം കാര്യങ്ങൾ പാടില്ല. അങ്ങനെ ഒരു സ്ഥലത്താണ് പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു തണ്ണിമത്തന്റെ ബാഗുമായി എത്തിയത്’
‘പലസ്റ്റീൻ മാത്രമല്ല, ഒരുപാട് രാജ്യങ്ങൾക്ക് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇതിന് മുമ്പ് അവർ ബിരിയാണി സിനിമയുടെ ഭാഗമായി പല ശ്രദ്ധ നേടുന്ന വേദികളും പങ്കിട്ടിട്ടുണ്ട്. നാടിന് വേണ്ടി സംസാരിക്കുന്നയാളാണെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിലെ ഒരു വിഷയത്തെ കുറിച്ച് അവർ അവതരിപ്പിച്ചില്ല?’ആദ്യം നമ്മുടെ നാടുകൂടി ഒന്ന് രക്ഷപ്പെടുത്തിക്കണ്ടേ.’
സത്യം നന്നായിട്ടല്ലേ വീട്ടുകാരെ നന്നാക്കേണ്ടത്? വീട്ടുകാരെ നന്നാക്കിയിട്ടല്ലേ നാട്ടുകാരെ നന്നാക്കേണ്ടത്? അങ്ങനെയൊരു പോളിസി പണ്ടുമുണ്ടല്ലോ. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ശൗചാലയം. കേരളത്തിൽ ഉള്ളവർക്ക് അത്ര പ്രശ്നമില്ലെങ്കിലും നോർത്ത് ഇന്ത്യ പോലെയുള്ള സ്ഥലങ്ങളിൽ കക്കൂസ് എന്ന് പറയുന്നത് വളരെ പ്രധാനമാണ്. എന്തുകൊണ്ട് അവർ കക്കൂസ് കൊണ്ടുള്ള ഒരു ബാഗുമായി മറ്റ് വേദികളിൽ വന്നില്ല? ഇത് ശരിക്കും അറ്റെൻഷൻ സീക്കിങ് തന്നെയാണ്’ എന്നാണ് ഫിറോസ് പറയുന്നത്.