ധനുഷിനെയും ശ്രുതി ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ റൊമാന്റിക്- ത്രില്ലർ ചിത്രമാണ് ‘3’.
ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിച്ച് ധനുഷ് പാടിയ ‘വൈ ദിസ് കൊലവെറി’ എന്ന ഗാനം റിലീസിന് മുന്നെ തന്നെ വൈറലായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ ആ ഗാനം കൊണ്ട് സിനിമയ്ക്ക് പരടിഏകയിച്ച ഒരു ഗുണവും ഉണ്ടായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായിക ഐശ്വര്യ രജനികാന്ത്. പാട്ടിന്റെ വലിയ സ്വീകാര്യത സിനിമയ്ക്ക് മേൽ വലിയ സമ്മർദ്ധമാണ് ഉണ്ടാക്കിയതെന്നാണ് ഐശ്വര്യ പറയുന്നത്.
“കൊലവെറി എന്ന ഗാനം ഞങ്ങളുടെയെല്ലാം ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. ആ ഗാനം നേടിയ സ്വീകാര്യത സിനിമയ്ക്കുമേൽ വലിയ സമ്മർദമുണ്ടാക്കി. ആശ്ചര്യത്തേക്കാൾ അതൊരു ഞെട്ടലായിരുന്നു എനിക്ക്.
ഒരു വ്യത്യസ്തമായ സിനിമയുണ്ടാക്കാനായിരുന്നു ഞാൻ ശ്രമിച്ചത്. പക്ഷേ ആ പാട്ട് എല്ലാത്തിനേയും വിഴുങ്ങിക്കളഞ്ഞു. അതുൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഗൗരവമേറിയ വിഷയമായിരുന്നു സിനിമ സംസാരിച്ചതെങ്കിലും റിലീസ് ചെയ്ത സമയത്ത് അധികമാരും അതേക്കുറിച്ച് സംസാരിച്ചില്ല. എന്നാൽ ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടി.വിയിൽ വരുമ്പോഴും നിരവധി ഫോൺകോളുകൾ വരാറുണ്ട്.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ രജനികാന്ത് പറഞ്ഞത്.
Read more
അതേസമയം വിഷ്ണു വിശാലിനെ നായകനാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ലാൽ സലാം’ ബോക്സ്ഓഫീസിൽ നിരാശപ്പെടുത്തിയെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ.