പിശാച് എന്നിലേക്ക് വന്ന നിമിഷം; മികച്ച നടനുള്ള ഓസ്‌കാര്‍ സ്വീകരിക്കുമ്പോഴും അവതാരകനെ തല്ലിയതിന് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പ് ചോദിച്ച് വില്‍സ്മിത്ത്

മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം വില്‍ സ്മിത്തിന് ലഭിച്ചു. അവാര്‍ഡ് കിങ് റിച്ചഡിലെ പ്രകടനത്തിനാണ്. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് വില്‍സ്മിത്ത് നടത്തിയ പ്രസംഗമാണ് ശ്രദ്ധേയമാകുന്നത്. ഭാര്യയെ കളിയാക്കിയതിന് അവതാരകന്‍ ക്രിസ് റോക്കിനെ മര്‍ദ്ദിച്ച സംഭവം വേദിയില്‍ എടുത്തുപറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. അവതാരകനോടും നോമിനികളോടും സദസ്യരോടുമൊക്കെ നടന്ന സംഭവത്തിന് അദ്ദേഹം മാപ്പു ചോദിച്ചു.

കുറച്ച് മിനിറ്റ് മുമ്പ് ഡെന്‍സല്‍ എന്നോട് പറഞ്ഞത് – ‘നിങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിമിഷങ്ങളില്‍, ശ്രദ്ധിക്കുക, അപ്പോഴാണ് പിശാച് നിങ്ങളിലേക്ക് വരുന്നത്.

ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ ഞായറാഴ്ച (മാര്‍ച്ച് 27) രാത്രി നടന്ന 94-ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് വില്‍സ്മിത്ത് അവതാരകനെ മര്‍ദ്ദിച്ചത്. അവതാരകന്‍ ക്രിസ് റോക്കിനെയാണ് തന്റെ ഭാര്യയെ പരിഹസിച്ചതിന്റെ പേരിലാണ് പൊതുവേദിയില്‍ വെച്ച് മര്‍ദ്ദിച്ചത്. അലോപേഷ്യ എന്ന അസുഖം ബാധിച്ചതിനാല്‍ പിങ്ക്ലെറ്റ് സ്മിത്ത് അടുത്തിടെ തലയിലെ മുടി പൂര്‍ണ്ണമായി നീക്കിയിരുന്നു. ഇതിനെയാണ് അവതാരകന്‍ പരിഹസിച്ചത്.

‘ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ജിഐ ജെയ്ന്‍ 2, നിങ്ങളെ കാണാന്‍ കാത്തിരിക്കാനാവില്ല, ”എന്നായിരുന്നു ക്രിസിന്റെ പരിഹാസം. ഇതു കേട്ടയുടന്‍ തന്നെ സ്മിത്ത് വേദിയിലെത്തി മുഖത്തടിക്കുകയായിരുന്നു. ‘Keep my wife’s name out your f***ing mouth എന്ന് സ്മിത്ത് ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അത് വെറും തമാശയായിരുന്നുവെന്ന് അവതാരകന്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു.