ബാന്റുമേളോം, കണ്ണാക്കുപാട്ടും, മെത്രാനച്ഛന്റെ ആശിര്‍വാദോം, ഈ കരയില്‍ ഇന്നുവരെ കാണാത്ത ശവമടക്ക്. ഈ.മ.യൗവിന്റെ നാലാം ടീസര്‍ പുറത്തിറങ്ങി.
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ റിലീസിന് മുമ്പേ തരംഗമായിക്കഴിഞ്ഞു. ആദ്യ ടീസര്‍ ജയസൂര്യയാണ് തന്റെ ഔദ്യോഗിക പേജിലൂടെ പുറത്തിറക്കിയത്. ഇത്തവണ നാലാം ടീസര്‍ പൃത്ഥിരാജ് സുകുമാരനാണ് പുറത്തിറക്കിയത്.
https://www.facebook.com/PrithvirajSukumaran/videos/322458768238483/
സമുദ്ര തീരനഗരമായ കൊച്ചിയിലൂടെ കടന്നുപോയ പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശങ്ങള്‍ ശേഷിപ്പിച്ച സാംസ്‌കാരികമായ അടിമണ്ണില്‍ നിന്നു ഊറിക്കൂടിയതാണ് “ഈമയൗ”വിന്റെ സിനിമയുടെ പ്രമേയപരിസരം. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.
Read more
ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം. നടന്‍ അബിയുടെ നിര്യാണത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റിയിരിക്കുകയാണ്.