'ഋഷഭ'; പാൻ ഇന്ത്യൻ ചിത്രമായി മോഹൻലാൽ

പാന്‍ ഇന്ത്യന്‍ ചിത്രത്തിലെയ്ക്ക് ചുവടുവെക്കാനൊരുങ്ങി മോഹന്‍ലാല്‍. ‘ഋഷഭ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നാല് ഭാഷകളിലായാണ് ഒരുങ്ങുന്നത്. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ കരാറില്‍ ഒപ്പിടുന്നതിന്റെ ഭാഗമായി മോഹന്‍ലാല്‍ ദുബായില്‍ ആണിപ്പോള്‍. ചിത്രം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ജീത്തു ജോസഫിന്റെ റാം എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ചിത്രമാണ് ഇത്. ദൃശ്യം 2, ട്വല്‍ത്ത് മാന്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം.

Read more

തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍. ആന്റണി പെരുമ്പാവൂര്‍, രമേഷ് പി പിള്ള, സുധന്‍ പി പിള്ള എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.