'ഇളയവൾക്ക് കുറച്ച് ഡ്രെസ്സിംഗ് സെൻസാവാം...,നിങ്ങളുടെ സ്നേഹം എനിക്ക് ആവശ്യമില്ല; കമൻ്റിന് വായടപ്പിക്കുന്ന മറുപടി നൽകി അഹാന

മലയാളികൾക്ക് സുപരിചിതരായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റെത്. അഭിനയത്തിനോപ്പം സോഷ്യൽ മീഡിയയിലും സജീവമായ കുടുംബം ഇടയ്ക്ക് ഇടയ്ക്ക് വീട്ടിലെ വിശേങ്ങൾ പങ്കുവെച്ച് വീഡിയോ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ സിം​ഗപ്പൂരിലെ അവധി ആഘോഷത്തിനിടെ താര കുടുംബം പങ്കുവെച്ച ഡാൻസ് വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റിന് മറുപടി നൽകിയിരിക്കുകയാണ് അഹാന. അഹാനയുടെ ഇളയ സഹോദരിയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയായിരുന്നു കമന്റ്.

‘ഇളയവൾക്ക് കുറച്ച് ഡ്രെസ്സിങ് സെൻസാവാം, എന്തിനാണ് എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നത് എന്നായിരുന്നു കമന്റ് ചെയ്തത്. അതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് അഹാന കുറിച്ചത് ഇങ്ങനെയാണ്.

Read more

നിങ്ങളൊരു ഡിസപ്പോയിൻമെന്റാണ്. നിങ്ങളുടെ സ്നേഹം എനിക്ക് ആവശ്യമില്ല. നിങ്ങൾക്ക് ഞാനൊരു ഫ്രീ അഡ്വൈസ് തരാം… മനസ് ശുദ്ദീകരിക്കാൻ നിങ്ങൾ ഒന്ന് ശ്രമിച്ച് നോക്കൂ… അങ്ങനെ ചെയ്താൽ ചിലപ്പോൾ നിങ്ങൾക്ക് നല്ലൊരു മനുഷ്യനായി മാറാൻ സാധിച്ചേക്കുമെന്നാണ് അഹാന മറുപടിയായി കുറിച്ചത്.