ആത്മാവുകള്‍ക്ക് നിഴലുണ്ടാകുമോ? 'ദ പ്രീസ്റ്റി'ല്‍ ആരും ശ്രദ്ധിക്കാത്ത 63 അബദ്ധങ്ങള്‍, വീഡിയോ

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ദ പ്രീസ്റ്റ് ചിത്രം എത്തിയത്. ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ 63 തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചിത്രത്തില്‍ അമേയയുടെ സ്‌കൂളില്‍ കാണിക്കുന്ന വര്‍ഷം 2019 ആണെങ്കില്‍ ഫാദര്‍ ബെനഡിക്ടിന്റെ ഫോണില്‍ കാണിക്കുന്നത് 2020 ആണ്. ആത്മാക്കള്‍ക്ക് നിഴലുണ്ടാകുമോ എന്നതടക്കമുള്ള ലോജിക്പരമായ തെറ്റുകളാണ് കിരണ്‍ ജോണ്‍ ഇടിക്കുള എന്ന യൂട്യബര്‍ ചൂണ്ടിക്കാട്ടുന്നത്.

നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ മാത്യു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍

Read more

ജോഫിന്‍ ടി. ചാക്കോയുടെത് തന്നെയാണ് കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.