'അമ്മ'യുടെ പുതിയ വെബ് സീരീസ് ഒരുങ്ങുന്നു, വരുന്നത് മറ്റൊരു ട്വന്റി 20?

അമ്മയിലെ അംഗങ്ങളായ അഭിനേതാക്കളെ ഉള്‍പ്പെടുത്തി സംഘടനയ്ക്കായി പുതിയ സംവിധാന സംരംഭത്തിന് തുടക്കം കുറിച്ചതായി നടന്‍ ബാബുരാജ്. എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു വെബ് സീരീസ് ഒരുക്കുന്നുണ്ടെന്നും സിരീസ് മറ്റൊരു ട്വന്റി 20 ആകുമോ എന്നാണ് ഇനി കാണേണ്ടതെന്നും ബാബുരാജ് പറഞ്ഞു.

മഴവില്‍ എന്റെര്‍റ്റൈന്‍മെന്റ്സ് അവാര്‍ഡ്സ് 2023ന്റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്. ഇനി താന്‍ ഓടി നടന്ന് സിനിമകള്‍ ചെയ്യുന്നില്ലെന്നും നല്ലത് മാത്രം തിരഞ്ഞെടുക്കാനാണ് ശ്രമമെന്നും ബാബുരാജ് പറഞ്ഞു.

‘നമ്മള്‍ ചെയ്യാത്തത് എന്താണോ അത്തരം കഥാപാത്രങ്ങളാണ് ചെയ്യേണ്ടത്. ഓടി നടന്ന് സിനിമകള്‍ ചെയ്യാന്‍ തോന്നാറില്ല, ചെയ്യാന്‍ സ്‌പേസ് ഉള്ള കഥാപാത്രങ്ങള്‍ ചെയ്യും. സിനിമ ഓടുകയോ ഓടാതിരിക്കുകയോ ചെയ്യട്ടെ , കഥാപാത്രമാണ് പ്രധാനം’ ബാബുരാജ് പറഞ്ഞു.

Read more

കുഞ്ഞമ്മിണീസ് ഹോസ്പിറ്റലാണ് ബാബുരാജിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ലവ്്‌ലി എന്ന ആഷിഖ് അബു ചിത്രവും റിലീസ് കാത്തിരിക്കുകയാണ്.