'നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദിപ്പന്നീ'; മീനാക്ഷിയുടെ പിറന്നാള്‍ ആശംസാ പോസ്റ്റിന് അസഭ്യമായ കമന്റിട്ട സ്ത്രീക്ക് എതിരെ പ്രതിഷേധം

പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ബാലതാരം മീനാക്ഷി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ സൈബര്‍ ആക്രമണം. പോസ്റ്റിന് താഴെ വന്ന മോശം കമന്റിന് നേരെ പ്രതിഷേധം. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ ഒരു ചിത്രമാണ് മീനാക്ഷി ജന്മദിനാശംസകള്‍ അറിയിച്ച് പങ്കുവെച്ചത്.

ഈ ചിത്രത്തിന് താഴെയാണ് ശ്യാമള എന്ന പ്രൊഫൈലില്‍ നിന്നും വര്‍ഗീയ അധിക്ഷേപവുമായി രംഗത്ത് എത്തിയത്. “”നീ എന്തിനാടാ ആ കൊച്ചിനെ പിടിച്ചു വെച്ചേക്കുന്നേ, നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദിപ്പന്നീ”” എന്നായിരുന്നു കമന്റ്.

ആരോഗ്യവകുപ്പ് ജീവനക്കാരി എന്ന പ്രൊഫൈല്‍ ഉള്ള ഇവരുടെ കമന്റിന് കീഴില്‍ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. പ്രതിഷേധം കനത്തതോടെ ഈ കമന്റ് പിന്‍വലിച്ചു. എന്നാല്‍ ഇതിനെതിരെ കേസ് എടുക്കണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ആവശ്യം.

വാരിയംകുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. താരത്തിനോടുള്ള വിരോധമാണ് മറ്റ് താരങ്ങളുടെ പേജിലും മോശം കമന്റുകള്‍ ഇടാന്‍ കാരണമാകുന്നത്.

Read more

https://www.facebook.com/meenakshiactressofficial/posts/1753321114825301