അച്ഛനെക്കാളും എന്ന് പറയുന്നത് തെറ്റല്ലേ? അച്ഛനെ പോലെ തന്നെ  മോന്റെ കഴിവും മോന് അറിയില്ല; പ്രണവിനെ കുറിച്ച് ഷണ്മുഖന്‍

നടൻ പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന്. പ്രണവിനു ജന്മദിനാശംസ നേര്‍ന്ന് സിനിമയ്‌ക്ക് അകത്തുംപുറത്തുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മോഹൻലാലും മകന് ആശംസകൾ നേർന്നെത്തി.

35 വര്‍ഷത്തിലധികമായി മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പമുള്ളയാളാണ് ഷണ്മുഖന്‍.  പ്രണവിനെ കുറിച്ച്‌ ഷണ്മുഖന്‍ കേരള കൗമുദിയോട് പറയുന്നതിങ്ങനെ…

‘അച്ഛനെ പോലെ കഴിവുണ്ട്. അച്ഛനെക്കാളും എന്ന് പറയുന്നത് തെറ്റല്ലേ? അച്ഛന്റെ കഴിവ് അച്ഛന് അറിയില്ലല്ലോ? അതുപോലെ തന്നെ ഈ മോന്റെ കഴിവും മോന് അറിയില്ല. എപ്പോഴും കാണുന്ന നമ്മള്‍ക്കാണ് അത് കൂടുതല്‍ അറിയുന്നത്. എനിക്ക് അറിയാവുന്ന അത്രയും വേറെ ആര്‍ക്കും അറിയാന്‍ സാദ്ധ്യതയില്ല.

Read more

മോന്‍ ജനിക്കുന്നതിന് മുമ്പേ കുടുംബത്തെ എനിക്ക് നന്നായി അറിയാവുന്നതല്ലേ? രാജമൗലിയെ പോലുള്ള സംവിധായകരുടെ നടനാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് ഞാന്‍ പറയും. മറ്റുള്ളവര്‍ക്ക് എത്രകണ്ട് ഈ കുഞ്ഞിനോട് അങ്ങനെ തോന്നണം എന്നറിയില്ല. എന്തുപറഞ്ഞാലും ഒന്നിനും മടിയില്ല. രണ്ടു മൂന്ന് സിനിമയെ ചെയ്‌തുള്ളുവെങ്കിലും അതിലെ എല്ലാ ഫൈറ്റും അപ്പു തനിയെ തന്നെ ചെയ്‌തതാണ്; ഒരു ഡ്യൂപ്പും ഉണ്ടായിരുന്നില്ല. അച്ഛന്റെ മോന്‍ തന്നെയാണ്. വിത്തുഗുണം പത്തുഗുണം എന്നു പറയുന്നതു പോലെ’.അദ്ദേഹം പറഞ്ഞു.