മകന് ആകാശിന്റെ വിവാഹം ആഘോഷമാക്കി നടന്‍ രാജേഷ് ഹെബ്ബാര്‍. മന്‍സി സൊങ്കര്‍ ആണ് ആകാശിന്റെ വധു. ടെലിവിഷന്‍ രംഗത്ത് നിന്നും നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. റോണ്‍സണ്‍ വിന്‍സന്റ്, ഷോബി തിലകന്‍, റെയ്ജന്‍ രാജന്‍, അരുണ്‍ രാഘവ്, സാജന്‍ സൂര്യ, കിഷോര്‍ സത്യ, ഷോബി തിലകന്‍, ദിനേശ് പണിക്കര്‍, ദേവി ചന്ദന തുടങ്ങി നിരവധി പേര്‍ അതിഥികളായി എത്തി.
തന്റെ സന്തോഷം രാജേഷ് ഹെബ്ബാര്‍ പങ്കുവയ്ക്കുകയും ചെയ്തു. മനസ് നിറയെ സന്തോഷമാണ്. രണ്ട് കുടുംബങ്ങളുടെ മാത്രമല്ല സംസ്‌കാരത്തിന്റെ കൂടി സംഗമമാണ് ഇവിടെ നടന്നത്. മകന്‍ ഹിന്ദിക്കാരിയെയാണ് കല്യാണം കഴിച്ചത്. ഞങ്ങള്‍ കര്‍ണാടകക്കാരാണ്, കേരളത്തില്‍ സെറ്റില്‍ ചെയ്തതാണ്. വീട്ടില്‍ തുളുവാണ് സംസാരിക്കുന്നത്.
View this post on Instagram
മലയാളം നന്നായി അറിയാം, മകന്റെ ഭാര്യ ഹിന്ദിയാണ് സംസാരിക്കുന്നത്. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ക്ഷണിച്ചവരെല്ലാം വിവാഹത്തിനെത്തി. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്. കുടുംബത്തിന്റെ കാര്യത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയും സ്നേഹവും കൂടെ വേണം.
View this post on Instagram
മകന് മനസിന് ഇഷ്ടപ്പെട്ട, അവന്‍ തിരഞ്ഞെടുത്ത ആളെയാണ് വിവാഹം ചെയ്തത്. ഞങ്ങളുടെ കുടുംബത്തില്‍ ഉള്ളവര്‍ക്കെല്ലാം ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ് ഈ വിവാഹം. കല്യാണം എന്ന് പറയുന്നത് തന്നെ ആഘോഷമാണല്ലോ. ഞങ്ങള്‍ എല്ലാം ആഘോഷിക്കുന്നവരാണ് എന്നാണ് രാജേഷ് ഹെബ്ബാര്‍ പറയുന്നത്.