'ഞാന്‍ ചേച്ചിയമ്മയായി'; സന്തോഷം പങ്കുവച്ച് ആര്യ പാര്‍വതി

താന്‍ ചേച്ചിയമ്മയായ വിവരം പങ്കുവച്ച് നടി ആര്യ പാര്‍വതി. ദിവസങ്ങള്‍ക്ക് മുമ്പാണ് 23-ാം വയസില്‍ താന്‍ വല്ല്യേച്ചി ആകാന്‍ പോവുകയാണെന്ന സന്തോഷം പങ്കുവച്ച് ആര്യ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അമ്മയുടെ നിറവയറില്‍ പിടിച്ചിരിക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ആര്യ അന്ന് സന്തോഷ വാര്‍ത്ത അറിയിച്ചത്.

കാത്തിരിപ്പിന് വിരാമമിട്ട് ഇപ്പോഴിതാ ആര്യക്ക് സഹോദരി ജനിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആര്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ‘ഞാനൊരു ചേച്ചിയമ്മയായി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’ എന്നാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് ആര്യയ്ക്കും കുടുംബത്തിനും ആശംസകളറിയിച്ചത്. വളരെ വൈകിയാണെങ്കിലും അമ്മ ഗര്‍ഭിണിയായതില്‍ ഏറെ സന്തോഷമാണെന്ന് ആര്യ അടുത്തിടെ പറഞ്ഞിരുന്നു. എട്ടാം മാസത്തിലാണ് അമ്മ ഗര്‍ഭിണി ആയത് താന്‍ അറിഞ്ഞതെന്നും ആര്യ പറഞ്ഞിരുന്നു. തന്നെ അല്ലാതെ വേറൊരു കുഞ്ഞിനെ അമ്മയ്ക്ക് സ്‌നേഹിക്കാനാവില്ല.

അതായിരിക്കാം ഗര്‍ഭിണിയാണെന്ന് തന്നോട് പറയാന്‍ അമ്മ മടി കാണിച്ചത് എന്നായിരുന്നു ആര്യ പറഞ്ഞത്. തനിക്ക് സന്തോഷമാണെന്ന് അറിഞ്ഞപ്പോള്‍ അച്ഛനും സന്തോഷമായി. കുറെ കരഞ്ഞാണ് താന്‍ അമ്മയെ സമ്മതിപ്പിച്ചെടുത്ത്. സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന കാര്യമാണ് ഇപ്പോള്‍ സംഭവിച്ചത്.

Read more

ചേച്ചി എന്ന ഫീലല്ല ഒരു അമ്മയാകുന്ന ഫീലാണ് തനിക്ക്. അമ്മയും കുഞ്ഞും ഹെല്‍ത്തിയാണെന്ന് ഡോക്ടര്‍ പറഞ്ഞ ശേഷമാണ് ഞാന്‍ ആ വിവരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നെഗറ്റീവ് കമന്റുകള്‍ കണ്ടിരുന്നു. നോക്കാറില്ല എന്നാണ് ആര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.