നടി ജയസുധ മൂന്നാമതും വിവാഹിതയായെന്ന് വാര്‍ത്തകള്‍. 64 വയസുള്ള താരം ഒരു അമേരിക്കന്‍ വ്യവസായിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുവരും രഹസ്യ വിവാഹം ചെയ്തതായും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ നടിയോട് അടുത്തുള്ള വ്യക്തികള്‍ ഈ വാര്‍ത്ത നിഷേധിച്ചു. നടിയുടെ ബയോഗ്രഫി എഴുതുവാന്‍ വേണ്ടിയാണ് ഇയാള്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചിപ്പിക്കുന്നത്. വിഷയത്തില്‍ പ്രതികരണവുമായി ജയസുധ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
ചോദ്യം ചെയ്യപ്പെടുന്നയാള്‍ ഒരു എന്‍ആര്‍ഐയാണെന്നും തന്റെ ജീവിതത്തെ കുറിച്ച് ഒരു ബയോപിക് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിര്‍മ്മാതാവാണെന്നും നടി പറഞ്ഞു. തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും നടി വ്യക്തമാക്കി.
Read more
വാഡെ രമേശ് ആയിരുന്നു ജയസുധയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ ഈ ബന്ധം അധികം കാലം വീണ്ടും നിന്നില്ല. പിന്നീട് 1985 വര്‍ഷത്തില്‍ താരം രണ്ടാമതും വിവാഹിതയായി. നിതിന്‍ കപൂര്‍ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. 2017 വര്‍ഷത്തില്‍ ആയിരുന്നു നിതിന്‍ ആത്മഹത്യ ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.