ഒന്നാം വയസില്‍ ഗ്രൗണ്ടില്‍ ഓട്ടം, ഒന്നര വയസ്സില്‍ പുഴയില്‍ നീന്തല്‍ പഠിത്തം; മഡോണയ്ക്ക് ട്രോള്‍ പൂരം

നടി മഡോണ സെബാസ്റ്റിയനാണ് കഴിഞ്ഞ ദിവസം മുതല്‍ ട്രോളന്മാരുടെ മുഖ്യ ഇര. നടിയുടെ ഒന്നാം വയസിലെ ഓട്ടവും ഒന്നര വയസ്സുള്ളപ്പോഴത്തെ നീന്തല്‍ പഠിത്തവുമാണ് ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 2018 സെപ്റ്റംബറില്‍ മാതൃഭൂമി കപ്പ ടി.വിയുടെ ഹാപ്പിനെസ് പ്രൊജക്ട് അഭിമുഖത്തില്‍ മഡോണ പറഞ്ഞ കാര്യങ്ങളാണ് ട്രോളന്മാര്‍ ഏറ്റുപിടിച്ചിരിക്കുന്നത്.

ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് തനിക്ക് ഓര്‍മ്മയുണ്ടെന്ന് മഡോണ അഭിമുഖത്തില്‍ പറയുന്നു. “ഡാഡിക്ക് ഒപ്പം എത്താന്‍ പറ്റാത്തപ്പോള്‍ വിഷമം വരുമായിരുന്നു. പിന്നെ ഒന്നര വയസ്സില്‍ തന്നെ എടുത്ത് മൂവാറ്റുപുഴ ആരക്കുഴയില്‍ ഒരു റിവറിലേക്ക് ഇട്ടിട്ട് നീന്താന്‍ പഠിപ്പിച്ചു. അത് കൊണ്ട് എനിക്ക് രണ്ട് വയസ്സുള്ളപ്പോഴേക്കും നന്നായി നീന്താന്‍ അറിയാമായിരുന്നു. ഇത് കണ്ട് നാട്ടുകാര്‍ ഒക്കെ വന്നിട്ട് ഇയാള്‍ക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നു.” എന്നൊക്കെയാണ് മഡോണ പറഞ്ഞത്.

Read more

മഡോണ പറയുന്ന ഈ തള്ളല്‍ ഭാഗങ്ങളാണ് ട്രോളന്മാര്‍ എടുത്ത് ട്രോളുന്നത്. ഫോട്ടോ ട്രോളുകളും വീഡിയോ ട്രോളുകളും നിരവധി വന്ന് കൊണ്ടിരിക്കുകയാണ്.