മൂന്നാമതും വിവാഹിതയായി മീര വാസുദേവന്‍, വരന്‍ ഛായാഗ്രാഹകന്‍

നടി മീര വാസുദേവന്‍ വിവാഹിതയായി. ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. കോയമ്പത്തൂരിലാണ് വിവാഹം നടന്നത്. മീര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെയ് 21ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. 2019 മുതല്‍ മീരയും വിപിനും ഒന്നിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്.

നാഷണല്‍ അവാര്‍ഡ് ജേതാവ് കൂടിയാണ് ഛായാഗ്രാഹകന്‍ വിപിന്‍. ഞങ്ങള്‍ ഏകദേശം ഒരു വര്‍ഷമായി സൗഹൃദത്തിലാണ്. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കലാ ജീവിതത്തില്‍ നല്‍കിയ സ്‌നേഹം തന്റെ ഭര്‍ത്താവിനോടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ ചിത്രം ‘തന്‍മാത്ര’യിലൂടെയാണ് മീര മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയാവുന്നത്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് മീര പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാവുന്നത്. വിപിന്‍ പുതിയങ്കം കുടുംബവിളക്ക് എന്ന സീരിയലിന്റെ ഛായാഗ്രാഹകനാണ്.

ഡോക്യുമെന്ററികളിലും വിപിന്‍ പുതിയങ്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുവന്‍, കൃതി, ഇമ്പം, അപ്പുവിന്റെ സത്വാന്വേഷണം, സെലന്‍സര്‍, കിര്‍ക്കന്‍, അഞ്ജലി ഐ ലവ് യു, ജെറി, കാക്കി, 916, പെയിന്റിംഗ് ലൈഫ്, തോഡി ലൈഫ് തോഡാ മാജിക് എന്നീ ചിത്രങ്ങളില്‍ മീര അഭിനയിച്ചിട്ടുണ്ട്.

അതേസമയം, മീരയുടെ മൂന്നാം വിവാഹമാണിത്. വിശാല്‍ അഗര്‍വാള്‍ ആണ് ആദ്യ ഭര്‍ത്താവ്. 2005ല്‍ വിവാഹിതരായ ഇവര്‍ 2010ല്‍ വിവാഹമോചനം നേടിയിരുന്നു. 2012ല്‍ നടന്‍ ജോണ്‍ കൊക്കനെ വിവാഹം ചെയ്തിരുന്നു. 2016ല്‍ വിവാഹമോചിതരായി. അരിഹ ജോണ്‍ ആണ് ഈ ബന്ധത്തിലെ മകന്‍.