നോക്കെത്താ ദൂരത്തില്‍ മോഹന്‍ലാലിന്റെ നായികയായി 34 വര്‍ഷം മുമ്പ് സിനിമയിലേക്ക് എത്തിയ നടിയാണ് നദിയ മൊയ്തു. ഇന്നും ആ കഥാപാത്രം നിത്യഹരിതമായി നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ ചിത്രം നീരാളിയിലൂടെ അഭിനയത്തിലേക്ക് നദിയ മടങ്ങിയെത്തിയിരുന്നു. ഇപ്പോഴിതാ ആരാധക മനസുകളിലേക്കും ഒരുമടങ്ങി വരവിന്റെ വാതില്‍ തുറന്നിരിക്കുകയാണ് നദിയ. തന്റെ വിശേഷങ്ങളും ചിന്തകളും പങ്കുവയ്ക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് തുറന്നിരിക്കുകയാണ് നദിയ. ആദ്യ പോസ്റ്റില്‍ തന്റെ ആദ്യ ചിത്രമായ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന്റെ ഓര്‍മ്മകളാണ് നദിയ പങ്കുവെച്ചത്.
“എത്ര മനോഹരമാണ്..എന്റെ ആദ്യചിത്രം.. സംവിധായകന്‍ ഫാസിലിനോടാണ് അതിന് ഞാന്‍ എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നത്. ഒരായിരം സ്നേഹം..ഇത്രയും വര്‍ഷമായി നിങ്ങള്‍ എനിക്കു നല്‍കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും തിരികെ തരാന്‍ സ്നേഹം മാത്രം…” നദിയ കുറിച്ചു.
https://www.instagram.com/p/B-jq9hFl2N5/?utm_source=ig_web_copy_link
Read more
ഫാസിലിന്റെ തന്നെ തിരക്കഥയില്‍ 1984ല്‍ പുറത്തെത്തിയ ചിത്രമാണ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്. മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും തന്റെ ആദ്യചിത്രത്തിലൂടെ നദിയാ മൊയ്തുവിനെ തേടിയെത്തിയിരുന്നു.