നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഡിഎംകെ പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് പിവി അന്‍വറിനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് സംഘം അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയിട്ടുണ്ട്.
സംഭവത്തില്‍ 11 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ പിവി അന്‍വറിന്റെ വീടിന് പുറത്തെത്തിയ പൊലീസ് സംഘത്തെ അന്‍വറിന്റെ അനുയായികള്‍ അകത്തേക്ക് കടത്തിവിട്ടില്ല. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്‍വറിന്റെ വീട്ടിലെത്തിയത്.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്‍വറിന്റെ അനുയായികള്‍ വീടിന് പുറത്ത് തടിച്ചു കൂടി നില്‍ക്കുകയാണ്. വീടിന് മുന്നിലും വന്‍ പൊലീസ് സന്നാഹം സജ്ജീകരിച്ചിട്ടുണ്ട്.
കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്.
Read more
പിവി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.