മനപ്പൂര്‍വം അപമാനിക്കാന്‍ വ്യാജ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചു; ഓവിയ നിയമനടപടിക്ക്, പരാതി നല്‍കി

തന്റേത് എന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചവര്‍ക്കെതിരെ പരാതിയുമായി നടി ഓവിയ. ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓവിയയെ മനപ്പൂര്‍വം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജ വീഡിയോയാണ് ഇതെന്ന് നടിയുടെ മാനേജര്‍ വ്യക്തമാക്കി.

എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്ന പേരില്‍ 17 സെക്കന്റുള്ള വീഡിയോ ദൃശ്യങ്ങളാണ് പ്രചരിച്ചത്. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും അവരുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേത് എന്നുമാണ് ചിലരുടെ അവകാശവാദം.

എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്. തന്നെ വിമര്‍ശിച്ചും പരിഹസിച്ചും എത്തിയ കമന്റുകള്‍ക്ക് ഓവിയ മറുപടിയും നല്‍കിയിരുന്നു. 17 സെക്കന്‍ഡുള്ള വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം എന്ന പ്രേക്ഷകന്റെ കമന്റിന് ‘ആസ്വദിക്കൂ’ എന്നായിരുന്നു മറുപടി.

വീഡിയോ എച്ച്ഡി വേണമെന്നും ദൈര്‍ഘ്യം കുറഞ്ഞുപോയി എന്നുമുള്ള കമന്റിന് ‘അടുത്ത തവണ ആകട്ടെ’ എന്നായിരുന്നു നടിയുടെ മറുപടി. അതേസമയം, കങ്കാരു എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ഓവിയ അഭിനയരംഗത്തെത്തിയത്. ബിഗ് ബോസ് തമിഴിലൂടെയാണ് ഓവിയ ശ്രദ്ധ നേടിയത്. പുതിയമുഖം, മനുഷ്യമൃഗം, കളവാണി, കലകലപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.