ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ കരിയറിൽ ഇന്നത്തെ മത്സരം കൊണ്ട് 58 ഹാട്രിക്കുകൾ നേടാൻ താരത്തിന് സാധിച്ചിരുന്നു. പോളണ്ടിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് ഗോൾ കീപ്പർ ഷെസ്നി. ഈ സീസൺ അവസാനിച്ചതോടെ താരം തന്റെ ഔദ്യോഗീക വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ബാഴ്സലോണയുടെ ഗോൾകീപ്പർ ടെർ സ്റ്റീഗന് പരിക്കേറ്റതോടെ ബാഴ്‌സയുടെ ഓഫ്ഫർ സ്വീകരിച്ച് അദ്ദേഹം വീണ്ടും തിരികെ എത്തിയിരിക്കുകയാണ്.
മെസി ഗോൾ അടിച്ച ഗോൾ കീപ്പർമാർക്കെല്ലാം പ്രമുഖ ബിയർ നിർമാതാക്കളായ ബഡ് വെയ്, എത്ര ഗോളുകൾ അടിച്ചോ അത്രയും ഗോളുകൾ പാർസൽ ആയി അയച്ചിരുന്നു. മെസിയുടെ മികവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷെസ്നി.
ഷെസ്നി പറയുന്നത് ഇങ്ങനെ:
” മെസ്സി എനിക്കെതിരെ 3 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അന്ന് മൂന്ന് ബിയറുകളാണ് മെസ്സി എനിക്ക് അയച്ചു തന്നത്. എനിക്കെതിരെ കൂടുതൽ ഗോളുകൾ നേടിയ മറ്റു താരങ്ങളും ഉണ്ടാകാം. പക്ഷേ മെസ്സിക്കെതിരെ കളിക്കുമ്പോൾ മാത്രമായിരുന്നു എനിക്ക് ഭയം ഉണ്ടായിരുന്നത്. കാരണം അദ്ദേഹം അത്രയും മികച്ച താരമാണ്.ഖത്തർ വേൾഡ് കപ്പിൽ മെസ്സിയുടെ പെനാൽറ്റി സേവ് ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അത് വളരെയധികം സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു ”ഷെസ്നി പറഞ്ഞു.
ക്ലബ് ലെവലിൽ ബാഴ്‌സയ്ക്ക് വേണ്ടി മാത്രം മെസി 644 ഗോളുകൾ നേടിയിട്ടുണ്ട്. ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കിയിരുന്നു. പ്രമുഖ ബിയർ നിർമ്മാതാക്കളായ ബഡ് വെയ് സർ മെസ്സി ഗോളടിച്ച എല്ലാ ഗോൾകീപ്പർമാർക്കും ഗോളുകളുടെ എണ്ണത്തിനനുസരിച്ച് ബിയർ ബോട്ടിലുകൾ അയച്ച് നൽകിയത്. 160 ഗോൾകീപ്പർമാർക്കാണ് അന്ന് ബിയറുകൾ ലഭിച്ചത്. ഇന്ന് നടന്ന അർജന്റീന, ബൊളീവിയ മത്സരത്തിലും മെസി തകർപ്പൻ പ്രകടനമാണ് നടത്തിയിരിക്കുന്നത്.