രാമന്റെയും സീതയുടെയും ചിത്രം പങ്കുവച്ച് അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ പ്രതികരിച്ച് നടി സംയുക്തയും. വനവാസ കാലത്തെ ചിത്രമാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് ക്യാപ്ഷനായി സംയുക്ത നല്‍കിയിരിക്കുന്നത്.
”സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്‌നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാള്‍ വലുതാകാനുമുള്ള കഴിവാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത്” എന്നാണ് സംയുക്ത കുറിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ നിലവിളക്ക് തെളിയിച്ചതിന്റെ ചിത്രവും സംയുക്ത പങ്കുവച്ചിരുന്നു.
The most authentic thing about us is our capacity to create, to overcome, to endure, to transform, to love and to be greater than our suffering.
– Ben Okri#JaiShreeRam pic.twitter.com/HVcaYvshY2— Samyuktha (@iamsamyuktha_) January 22, 2024
പ്രാണപ്രതിഷ്ഠയെ അനുകൂലിച്ച് കൊണ്ടുള്ള നടി രേവതിയുടെ പോസ്റ്റ് വൈറലായിരുന്നു. ദിവ്യ ഉണ്ണി, സാമന്ത, ശില്‍പ ഷെട്ടി തുടങ്ങി നിരവധി താരങ്ങള്‍ രാം ലല്ലയുടെ ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ പ്രാണപ്രതിഷ്ഠയോട് വിയോജിപ്പ് പ്രകടിപ്പിച്ചും നിരവധി താരങ്ങള്‍ എത്തിയിരുന്നു.
Read more
പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യ പ്രഭ, കനി കുസൃതി, ആഷിഖ് അബു, കമല്‍ കെ.എം, ജിയോ ബേബി, മിനോണ്‍, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് എന്നിവര്‍ ഭരണഘടനയുടെ ആമുഖം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ആയിരുന്നു അയോദ്ധ്യ വിഷയത്തില്‍ നിലപാട് അറിയിച്ചത്.