ബോറടി മാറ്റി ദിവസങ്ങളെ കൂടുതല്‍ ക്രിയാത്മകമാക്കു; വീഡിയോയുമായി ശോഭന

ലോക്ഡൗണ്‍ സമയത്തെ ബോറടി മാറ്റി ദിവസങ്ങളെ കൂടുതല്‍ ക്രിയാത്മകമാക്കുക എന്ന സന്ദേശവുമായി നടി ശോഭന രംഗത്ത്. പുതിയ നൃത്താവിഷ്‌കാരവുമായിട്ടാണ് നര്‍ത്തകി കൂടിയായ ശോഭന രംഗത്തെത്തിയത്. തന്റെ നൃത്തവിദ്യാലയമായ കലാര്‍പ്പണയിലെ വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ ശോഭന നൃത്ത് വിഡിയോ തയാറാക്കിയിരിക്കുന്നത്.

കലാര്‍പ്പണയിലെ വിദ്യാര്‍ഥികള്‍ അവരുടെ വീടുകളില്‍ നിന്നും സാധാരണ മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ചാണ് നൃത്തം ചിത്രീകരിച്ചിരിക്കുന്നത്. രണ്ടുമിനിറ്റുള്ള വീഡിയോയില്‍ ശോഭനയും ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു.

സാമൂഹിക അകലം പാലിക്കുക, മാനസിക സംഘര്‍ഷം അകറ്റി സമയം കൂടുതല്‍ ഫലപ്രദമാക്കുക, പരമാവധി പുസ്തകങ്ങള്‍ വായിക്കുക, വീടും പരിസരങ്ങളും വൃത്തിയാക്കുക, ചെടികളെ സംരക്ഷിക്കുക, മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുക, വീട്ടില്‍ ഇരുന്നുകൊണ്ട് പരമാവധി നൃത്തം അഭ്യസിക്കുക തുടങ്ങി ലോക്ക്ഡൗണ്‍ കാലയളവ് കൂടുതല്‍ ഫലപ്രദമാക്കണമെന്നാണ് ശോഭന നൃത്തരൂപത്തിലൂടെ കാണിച്ചു തരുന്നത്.