സല്മാന് ചിത്രം ബജ്റംഗി ഭായ്ജാന്” എന്ന ചിത്രത്തിലെ ഗാനമാണ് “ഭര് തോ ജോലീ മേരീ…” . അദ്നാന് സമി പാടിയ ഈ ഹിറ്റ് ഗാനം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
ആരാധകര്‍ നെഞ്ചേറ്റിയ ഈ ഗാനം ഇപ്പോഴിതാ ഒരു പൊലീസുകാരന്റെ ശബ്ദത്തിലാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ജോലിയുടെ ഇടവേളയില്‍ സഹപ്രവര്ത്തകര്ക്കൊപ്പമിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന് ഈ പാട്ട് പാടുന്ന വീഡിയോ അദനന്‍ സാമി തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്.
ബക്കറ്റില്‍ താളം പിടിച്ച് വളരെയധികം ആസ്വദിച്ച് പാടുന്ന വിഡിയോ “ഫന്റാസ്റ്റിക്” എന്ന വാക്കിന്റെ അകമ്പടിയോടെയാണ് അദ്ദേഹം ഷെയര്‍ ചെയ്തിരിക്കുന്നത്.
Fantastic !!👏👏💖🤗#BhardoJholi #BajrangiBhaijan pic.twitter.com/lFiE0kjYJD
— Adnan Sami (@AdnanSamiLive) December 2, 2019
Read more