ഹിറ്റ് ചിത്രം രാമലീലയ്ക്ക് ശേഷം ദിലീപ് അരുൺ ഗോപി കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നു. ദിലീപുമായി വീണ്ടുമൊന്നിക്കുന്നുവെന്ന വാർത്ത പുറത്ത് വിട്ടിരിക്കുന്നത് സംവിധായകൻ അരുൺ തന്നെയാണ്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദയകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.
ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമായിരിക്കും ഇത്. ഇരുവരും ഒന്നിച്ചെത്തിയ സസ്പൻസ് ത്രില്ലർ രാമലില ഏറെ പ്രേക്ഷക ശ്രദ്ദ പിടിച്ച് പറ്റിയിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്. സച്ചിയായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മുകേഷ്, പ്രയാഗ മാർട്ടിൻ രാധിക ശരത്കുമാർ കലാഭവൻ ഷാജോൺ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
അതേസമയം, വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.
Read more
റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്.