സാൾട്ട് ആൻഡ് പെപ്പർ ലുക്കിന് വിട, ആരാധകരെ ഞെട്ടിച്ച് പുത്തൻ ലുക്കിൽ അജിത്ത്; വീഡിയോ വൈറൽ!

പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിന് വിട പറഞ്ഞ് പുതിയ ഒരു ലുക്കിലെത്തിയ അജിത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

സിനിമയിൽ നിന്നും താരം ഇടവേളയെടുത്ത ശേഷം പിന്നീട് മടങ്ങി വന്ന താരത്തെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് കാണാൻ സാധിച്ചിരുന്നത്. വലിമൈ, വിസ്വാസം, തുനിവ് തുടങ്ങിയ ചിത്രങ്ങളിലും ഈ ലുക്ക് തന്നെയായിരുന്നു അജിത്തിന്.

‘ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമയിൽ പുതിയ ലുക്കിലാണ് നടൻ എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രൻ ആണ്. സംവിധായകൻ പങ്കുവച്ച ചിത്രങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

‘ഈ അവസരം എനിക്ക് തന്നതിന് അജിത് സാറിന് നന്ദി. എന്റെ ആഗ്രഹം സഫലമായി. ഈ യാത്ര വളരെ മനോഹരമായിരുന്നു’, എന്നാണ് അജിത്തിനൊപ്പമുള്ള ചിത്രവും വീഡിയോയും പങ്കുവെച്ച് ആദിക് രവിചന്ദ്രൻ എക്സിൽ കുറിച്ചത്.

ആദികിന്റെ അവസാനമിറങ്ങിയ വിശാൽ ചിത്രം ‘മാർക്ക് ആന്റണി’ തമിഴ്നാട്ടിൽ മികച്ച സാമ്പത്തിക വിജയം കൈവരിച്ച ചിത്രം കൂടിയായിരുന്നു. 2025 പൊങ്കൽ റിലീസായാണ് ചിത്രമൊരുങ്ങുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.